CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. JUN-26
1. ടെലിഗ്രാം എന്ന മെസേജിങ് ആപ്പിന്റെ സ്ഥാപകർ ആരെല്ലാം?
Answer: പാവൽ ഡുറോവ് (Pavel Durov), നിക്കൊളായ് ഡുറോവ് (Nikolai Durov)
2. 2026-ലെ പത്മപ്രഭാ പുരസ്കാരം നേടിയ നോവലിസ്റ്റ് ആര്?
Answer: ആർ. രാജശ്രീ
3. ദേശീയപാതയോരത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
Answer: ആരോഗ്യ വൻ (Arogya Van)
4. ‘മാതംഗലീല’ എന്ന നോവൽ എഴുതിയതാര്?
Answer: സന്തോഷ് ഏച്ചിക്കാനം
5. 2026 ഫിഫ ലോകകപ്പിൽ ഇതാദ്യമായി പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം?
Answer: കേപ് വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ
6. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2026 മാർച്ചിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്? (ചിത്രം-1)
Answer: സഞ്ജു സാംസൺ
7. ‘മൗഗ്ലി’ (Mowgli) എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ ആരാണ്?
Answer: റുഡ്യാർഡ് കിപ്ലിംഗ് (Rudyard Kipling)
8. ലാൻഡോ നോറിസ് (Lando Norris) ഏതു കായിക ഇനത്തിലാണ് ലോകപ്രശസ്തൻ?
Answer: കാർ റേസിങ്
9. ചെടികളോടുള്ള ഭയം ഏതു പേരിൽ അറിയപ്പെടുന്നു?
Answer: ബോട്ടനോഫോബിയ (Botanophobia)
10. ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി ആരാണ്? (ചിത്രം-2)
Answer: ജി. ശങ്കരക്കുറുപ്പ്
11. ഷോംപെൻ, നിക്കോബാറീസ് എന്നീ ആദിവാസി വിഭാഗങ്ങൾ ഇന്ത്യയിലെ ഏതു ദ്വീപിലാണ് താമസിക്കുന്നത്?
Answer: നിക്കോബാർ ദ്വീപുകൾ
12. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
Answer: കാഠ്മണ്ഡു, നേപ്പാൾ
13. ഒരു ലായനിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തുന്ന ഉപകരണത്തിന്റെ പേരെന്ത്?
Answer: സാക്കറിമീറ്റർ (Saccharimeter)
14. 2026-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യം ഏതാണ്?
Answer: അസർബൈജാൻ
15. എസ്റ്റോണിയ (Estonia) രാജ്യത്തിന്റെ തലസ്ഥാനമേത്?
Answer: ടാലിൻ (Tallinn)
16. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാര്?
Answer: പറവൂർ ടി. കെ. നാരായണ പിള്ള
17. മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച മലയാളിയാര്?
Answer: പ്രേം നസീർ
18. അനന്തപുരം തടാകക്ഷേത്രം ഏതു ജില്ലയിലാണ്?
Answer: കാസർഗോഡ്
19. ചെന്നൈ നഗരം മുമ്പ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
Answer: മദ്രാസ് (Madras)
20. ബഷീറിന്റെ ഏതു കഥയാണ് ‘ഭാർഗവീനിലയം’ എന്ന പേരിൽ സിനിമയായത്?
Answer: നീലവെളിച്ചം

