CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. SEP26
ചോദ്യോത്തരങ്ങൾ
-
സ്കൂൾ വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
അക്വാഫിറ്റ് -
2026 ഓഗസ്റ്റിൽ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റതാര്?
മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ -
ബസുകളുടെ നവീകരണം, നിലവാരം എന്നിവയ്ക്കായി കെഎസ്ആർടിസി ആരംഭിച്ച പുതിയ പദ്ധതി?
പ്രോജക്ട് സൂര്യ -
2026-ലെ ഡ്യൂറന്റ് കപ്പ് നേടിയത് ആര്?
ഈസ്റ്റ് ബംഗാൾ എഫ്.സി. -
ഈ വർഷത്തെ അർജുന അവാർഡ് ജേതാക്കളായ മലയാളികൾ ആരെല്ലാം?
ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ -
ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായ മലയാളി ആരാണ്?
എസ്. ആർ. ബിജു -
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന കാരണം പറഞ്ഞ് ‘മാഷ ആൻഡ് ദ് ബെയർ’ എന്ന കാർട്ടൂൺ നിരോധിച്ച രാജ്യം?
യുക്രെയ്ൻ -
2026-ലെ പഠനറിപ്പോർട്ട് പ്രകാരം ഉപഗ്രഹ വിക്ഷേപണച്ചെലവ് ഏറ്റവും കൂടുതലുള്ള രാജ്യം?
ഇന്ത്യ -
ഇന്ത്യയിൽ പണമിടപാടിന് യുപിഐ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത് എന്ന്?
2016 ഓഗസ്റ്റ് 25 -
2026 ഓഗസ്റ്റ് 31-ന് രാത്രിയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലോകോത്തര താരം ആരാണ്?
ലയണൽ മെസ്സി -
2026 ഓഗസ്റ്റ് 27-ന് അമേരിക്കൻ പ്രസിഡന്റ് ഒന്റാറിയോ തടാകത്തിന് നൽകിയ പുതിയ പേരെന്ത്?
ലേക്ക് അമേരിക്ക -
മറഡോണയുടെ പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ ഗോളിന് കാരണമായ പന്തിന് ലഭിച്ച ഏറ്റവും പുതിയ ലേലത്തുക എത്ര?
3.35 മില്യൺ ഡോളർ (ഏകദേശം 32 കോടി രൂപ) -
‘ദ പാഡി വിസ്പെറർ’ (മലയാളത്തിൽ ‘നിലം’) എന്ന നോവൽ എഴുതിയതാര്?
മഹാദേവൻ തമ്പി -
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
ഋഷഭ് പന്ത് -
തപാൽവകുപ്പ് ഈയിടെ പരിഷ്കരിച്ച ആപ്പുകൾ ഏതൊക്കെ?
ഉത്തരം: ഡാക് മിത്ര, ഡാക് സേവ -
കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങൾ ആരെല്ലാം?
വീരു (ആന), ചാരു (വേഴാമ്പൽ) -
2026-ൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ മലയാളി ആരാണ്?
കെസിയ ലിസ് മെജോ -
വന്യജീവികളെയും വനയാത്രികരെയും ഇഷ്ടപ്പെടുന്നവർക്കായി വനംവകുപ്പ് ഒരുക്കുന്ന പോഡ്കാസ്റ്റ് ഏത്?
വൈൽഡ് 100: 100 വോയ്സ് ഫോർ നേച്ചർ -
ഈയിടെ അന്തരിച്ച സൗകാർ ജാനകി ആരാണ്?
ദക്ഷിണേന്ത്യൻ നടി -
2027-ലെ ഫിഫ വനിതാ ലോകകപ്പ് നടക്കുന്ന രാജ്യം ഏത്?
ബ്രസീൽ

