അടിസ്ഥാന ശാസ്ത്രം – ജീവശാസ്ത്രം
1. Pavo cristatus എന്നത് ഏതിന്റെയാണ് ശാസ്ത്രീയ നാമം?
a) ആന
b) നായ
c) മയിൽ
d) കാക്ക
2. താഴെപ്പറയുന്നവയിൽ കാൾ ലിനേയസിന്റെ സംഭാവന അല്ലാത്തത് ഏതാണ്?
a) രണ്ട് കിംഗ്ഡം വർഗ്ഗീകരണം നിർദ്ദേശിച്ചു
b) ടാക്സോണമിക് ശ്രേണി നിർദ്ദേശിച്ചു
c) “Species” എന്ന പദം ആദ്യമായി ഉപയോഗിച്ചു
d) ദ്വിനാമ നാമകരണ രീതി നിർദ്ദേശിച്ചു
3. താഴെപ്പറയുന്നവയിൽ ടാക്സൺ അല്ലാത്തത് ഏതാണ്?
a) സ്പീഷീസ്
b) ഓർഡർ
c) ക്ലാസ്
d) പോപ്പുലേഷൻ
ഭൗതികശാസ്ത്രം
4. സ്റ്റാറ്റിക് ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
a) വോൾട്ട്മീറ്റർ
b) അമ്മീറ്റർ
c) ഇലക്ട്രോസ്കോപ്പ്
d) റെസിസ്റ്റർ
5. വൈദ്യുത ചാർജിന്റെ SI യൂണിറ്റ് ഏതാണ്?
a) വോൾട്ട്
b) കൂളോം
c) ആമ്പിയർ
d) ഓം
6. രണ്ട് വസ്തുക്കൾക്ക് ഒരേ തരത്തിലുള്ള ചാർജ് ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?
a) പരസ്പരം ആകർഷിക്കുന്നു
b) പരസ്പരം വികർഷിക്കുന്നു
c) അവയുടെ ചാർജുകൾ പങ്കിടുന്നു
d) ഇവയൊന്നുമല്ല
7. ഇലക്ട്രോണിന്റെ ചാർജ് ഏതാണ്?
a) പോസിറ്റീവ്
b) നെഗറ്റീവ്
c) പൂജ്യം
d) ഇവയൊന്നുമല്ല
8. കപ്പാസിറ്റൻസിന്റെ SI യൂണിറ്റ് ഏതാണ്?
a) വോൾട്ട്
b) ഓം
c) ആമ്പിയർ
d) ഫാരഡ്
രസതന്ത്രം
9. കാർബൺ ഡൈ ഓക്സൈഡ് കുമ്മായ വെള്ളത്തിലൂടെ കടത്തിവിടുമ്പോൾ എന്ത് സംഭവിക്കുന്നു?
a) കുമ്മായ വെള്ളം പാൽനിറമാകുന്നു
b) കുമ്മായ വെള്ളം നീല നിറമാകുന്നു
c) ബ്രൗൺ വളയങ്ങൾ രൂപപ്പെടുന്നു
d) കറുത്ത അവക്ഷേപം ഉണ്ടാകുന്നു
10. ഒരു വിദ്യാർത്ഥി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡിൽ സിങ്ക് തരികൾ ചേർക്കുമ്പോൾ പുറത്തുവരുന്ന വാതകം ഏതാണ്?
a) ഓക്സിജൻ
b) ഹൈഡ്രജൻ
c) കാർബൺ ഡൈ ഓക്സൈഡ്
d) ക്ലോറിൻ
11. ചുവപ്പും നീലയും ലിറ്റ്മസ് പേപ്പർ ഉപയോഗിക്കുമ്പോൾ നിറത്തിൽ മാറ്റം വരുത്താത്ത പദാർത്ഥം ഏതാണ്?
a) വിനാഗിരി
b) ബേക്കിംഗ് സോഡ
c) വാറ്റിയെടുത്ത ജലം
d) നാരങ്ങാനീര്
12. ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
a) സൾഫ്യൂറിക് ആസിഡ്
b) ഹൈഡ്രോക്ലോറിക് ആസിഡ്
c) നൈട്രിക് ആസിഡ്
d) അസറ്റിക് ആസിഡ്
സാമൂഹ്യശാസ്ത്രം
13. താഴെപ്പറയുന്ന സംഭവങ്ങളെ കാലക്രമത്തിൽ ക്രമീകരിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
i. ഗുരുവായൂർ സത്യാഗ്രഹം
ii. നിസ്സഹകരണ പ്രസ്ഥാനം
iii. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം
iv. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം
a) i, iii, iv, ii
b) ii, iv, iii, i
c) iii, ii, iv, i
d) iv, iii, ii, i
14. പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ കലാപം നയിച്ച പ്രദേശം ഏതാണ്?
a) കൊച്ചി
b) തിരുവിതാംകൂർ
c) മലബാർ
d) കൊല്ലം
15. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള രീതിയേത്?
a) റഫറണ്ടം
b) പ്ലെബിസൈറ്റ്
c) ഇനിഷ്യേറ്റീവ്
d) റിക്കോൾ
16. താഴെപ്പറയുന്നവയിൽ സാമൂഹിക സമത്വവുമായി ബന്ധപ്പെട്ടതല്ലാത്തത് ഏതാണ്?
a) വിവേചനമില്ലായ്മ
b) തുല്യ ജോലിക്ക് തുല്യ വേതനം
c) തുല്യ പദവി
d) തുല്യ അവസരങ്ങൾ
17. താഴെപ്പറയുന്ന പട്ടിക ശരിയായ രീതിയിൽ പൊരുത്തപ്പെടുത്തുക.
| A | B |
|---|---|
| a) പണ്ഡിറ്റ് കെ. പി. കറുപ്പൻ | i) യോഗക്ഷേമസഭ |
| b) വി. ടി. ഭട്ടതിരിപ്പാട് | ii) ആത്മവിദ്യാ സംഘം |
| c) വക്കം അബ്ദുൽ ഖാദർ മൗലവി | iii) ആര്യസമാജം |
| d) വാഗ്ഭടാനന്ദൻ | iv) തിരുവിതാംകൂർ മുസ്ലിം മഹാസഭ |
ഓപ്ഷനുകൾ:
A. a-iii, b-i, c-iv, d-ii
B. a-ii, b-iii, c-i, d-iv
C. c-i, b-iii, c-iv, d-ii
D. a-iv, b-ii, c-iii, d-i
ഗണിതശാസ്ത്രം
18. 10 സെ.മീ. നീളമുള്ള ഒരു വരയെ ലംബസമഭാജകം വരച്ച് കിട്ടിയ വരകളുടെ വീണ്ടും സമഭാജകം വരയ്ക്കുക. ഇങ്ങനെ ലഭിക്കുന്ന വരകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചതുരത്തിന്റെ പരപ്പളവ് എത്ര?
a) 25 ച.സെ.മീ.
b) 2.25 ച.സെ.മീ.
c) 6.25 ച.സെ.മീ.
d) 4 ച.സെ.മീ.
19. ഒരു സമചതുരഭുജത്തിന്റെ വികർണങ്ങളുടെ നീളം 24 സെ.മീ.യും 10 സെ.മീ.യും ആണ്. അതിന്റെ ചുറ്റളവ് കണ്ടെത്തുക.
a) 34 സെ.മീ.
b) 52 സെ.മീ.
c) 68 സെ.മീ.
d) 48 സെ.മീ.
20. ഒരു വരയുടെ ലംബസമഭാജകം വരയ്ക്കുക. തുടർന്ന് ലഭിക്കുന്ന വരയുടെ പകുതിയുടെ ലംബസമഭാജകവും വരയ്ക്കുക. രണ്ടാമത്തെ വരയുടെ പകുതി ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുക. വൃത്തത്തിന്റെ ആരം 2.25 സെ.മീ. ആണെങ്കിൽ ആദ്യത്തെ വരയുടെ നീളം എത്ര?
a) 9 സെ.മീ.
b) 5 സെ.മീ.
c) 5 സെ.മീ.
d) 6 സെ.മീ.
21. ഒരു ദീർഘചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതം 5:3 ആണ്. ഈ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം 8 സെ.മീ. ആണ്. അതിന്റെ ചുറ്റളവ് കണ്ടെത്തുക.
a) 64 സെ.മീ.
b) 32 സെ.മീ.
c) 32 സെ.മീ.
d) 44 സെ.മീ.
22. ഒരു ത്രികോണത്തിന്റെ ബാഹ്യകോണുകൾ 2:3:4 എന്ന അനുപാതത്തിലാണ്. അതിലെ ഏറ്റവും ചെറിയ ബാഹ്യകോണിന്റെ അളവ് എത്ര?
a) 120°
b) 160°
c) 80°
d) 40°
ANSWERS – 1 TO 22
- (c)
- (c)
- (d)
- (d)
- (b)
- (b)
- (b)
- (d)
- (a)
- (b)
- (c)
- (a)
- (b)
- (c)
- (d)
- (b)
- (a)
- (c)
- (b)
- (a)
- (c)
- (c)

