അടിസ്ഥാന ശാസ്ത്രം – ജീവശാസ്ത്രം
1. മൈക്രോസ്കോപ്പിലെ പ്രകാശതീവ്രത ക്രമീകരിക്കാൻ സഹായിക്കുന്ന കണ്ടൻസറിന്റെ ഭാഗം ഏതാണ്?
a) ക്ലിപ്പ്
b) ഒബ്ജക്ടീവ് ലെൻസ്
c) ഡയഫ്രം
d) ഐ പീസ്
2. താഴെ നൽകിയിരിക്കുന്ന നാല് പ്രസ്താവനകളിൽ സ്ക്ലെറെൻകൈമയുമായി ബന്ധപ്പെട്ടവ കണ്ടെത്തുക.
a) ഏറ്റവും ലളിതമായ ഘടനയുള്ള കോശങ്ങളാൽ നിർമ്മിതമാണ്.
b) കോശഭിത്തി എല്ലായിടത്തും ഒരേപോലെ കട്ടിയുള്ള കോശങ്ങളാൽ നിർമ്മിതമാണ്.
c) പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നു.
d) നേർത്ത കോശഭിത്തി.
3. ന്യൂക്ലിയസിലെ തന്തുക്കളുടെ ശൃംഖല പോലെ കാണപ്പെടുന്ന ഭാഗം ഏത് ദ്രവത്തിലാണ് കാണപ്പെടുന്നത്?
a) ക്രോമാറ്റിൻ റെറ്റിക്കുലം
b) ന്യൂക്ലിയോളസ്
c) എൻഡോപ്ലാസ്മിക് റെറ്റിക്കുലം
d) മൈറ്റോകോൺഡ്രിയ
4. ഗർഭപാത്രത്തിലെ എൻഡോമെട്രിയവുമായി ഭ്രൂണം ഒട്ടിച്ചേരാൻ സഹായിക്കുന്ന ഭാഗം ഏതാണ്?
a) പൊക്കിൾക്കൊടി
b) പ്ലാസന്റ
c) ആംനിയോൺ
d) സൈഗോട്ട്
5. ശരീരചലനത്തിന് സഹായിക്കുന്ന കല ഏതാണ്?
a) എപിത്തീലിയൽ കല
b) പേശീകല
c) നാഡീകല
d) ബന്ധകകല
6. ന്യൂക്ലിക് ആസിഡുകളുടെ പ്രധാന ഘടകങ്ങളിലൊന്നായ അഡിനിൻ കൃത്രിമമായി സംശ്ലേഷണം ചെയ്തത് ആരാണ്?
a) ഹാരോൾഡ് യൂറി
b) യൂറി–മില്ലർ
c) സിഡ്നി ഫോക്സ്
d) ജോവാൻ ഓറോ
ഭൗതികശാസ്ത്രം
7. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?
a) മീറ്റർ
b) കിലോമീറ്റർ
c) നാനോമീറ്റർ
d) സെന്റിമീറ്റർ
8. ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ലൂബ്രിക്കന്റുകൾ. ഒരു ഖര ലൂബ്രിക്കന്റിന്റെ ഉദാഹരണം എഴുതുക.
a) എണ്ണ
b) മണ്ണെണ്ണ
c) ആവണക്കെണ്ണ
d) ഗ്രാഫൈറ്റ്
9. വ്യാപ്തത്തിന്റെ SI യൂണിറ്റ് ഏതാണ്?
a) m³
b) cm³
c) m²
d) cm²
10. ജലത്തിന്റെ സാന്ദ്രത എത്രയാണ്?
a) 1000 kg/m³
b) 100 kg/m³
c) 1000 kg/m²
d) 1000 kg/m
11. മനുഷ്യനും മറ്റ് ജീവികളും പ്രവർത്തനങ്ങൾ ചെയ്യാൻ പേശീബലം ഉപയോഗിക്കുന്നു. ചലനവുമായി ബന്ധപ്പെട്ട ബലം പൊതുവെ അറിയപ്പെടുന്നത്:
a) യാന്ത്രികബലം
b) കാന്തികബലം
c) ഗുരുത്വാകർഷണബലം
d) ഘർഷണബലം
രസതന്ത്രം
12. വെള്ളിയുടെ ലാറ്റിൻ നാമം Argentum ആണ്. എന്നാൽ സ്വർണത്തിന്റെ ലാറ്റിൻ നാമം ഏതാണ്?
a) സ്റ്റാന്നം (Stannum)
b) ഓറും (Aurum)
c) പ്ലംബം (Plumbum)
d) കാലിയം (Kalium)
13. പൊട്ടാസ്യത്തിന്റെ പ്രതീകം ഏതാണ്?
a) K
b) Ag
c) P
d) N
14. കാൽസ്യം ബൈസൾഫേറ്റിന്റെ രാസസൂത്രം Ca(HSO₄)₂ ആണ്. ഇതിലെ ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം എത്ര?
a) 2
b) 8
c) 4
d) 6
15. ക്ലോറിന്റെ പ്രതീകം Cl ആണ്. രണ്ട് ക്ലോറിൻ ആറ്റങ്ങളെ എങ്ങനെ പ്രതിനിധീകരിക്കും?
a) 2Cl
b) Cl₂
c) Cl
d) Cl₃
16. ദ്രവ്യത്തിലെ കണങ്ങളുടെ ക്രമീകരണം വ്യത്യസ്തമാണ്. കണങ്ങൾ തമ്മിലുള്ള ആകർഷണബലം വളരെ കൂടുതലുള്ള അവസ്ഥ ഏതാണ്?
a) ഖരം
b) ദ്രാവകം
c) വാതകം
d) പ്ലാസ്മ
17. ചൂടാക്കുമ്പോൾ നേരിട്ട് നീരാവിയായി മാറുന്ന ഒരു പദാർത്ഥമാണ് അയഡിൻ. ഇതേ സ്വഭാവമുള്ള മറ്റൊരു പദാർത്ഥത്തിന്റെ പേര് എഴുതുക.
a) ഉപ്പ്
b) പഞ്ചസാര
c) സോഡിയം ഹൈഡ്രോക്സൈഡ്
d) നാഫ്തലിൻ
സാമൂഹ്യശാസ്ത്രം
18. Hortus Malabaricus എന്ന കൃതിയുടെ വേല പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ ഡച്ച് ഗവർണറുടെ പേര് ഏതാണ്?
a) ഡോ. കെ. എസ്. മണിലാൽ
b) ഹെൻഡ്രിക് വാൻ റീഡ്
c) തോമസ് മൺറോ
d) ഇട്ടി അച്യുതൻ വൈദ്യർ
19. ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യയിലെ ആദ്യ സംഘടിത കലാപമായ ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏതാണ്?
a) 1741
b) 1757
c) 1721
d) 1761
20. രാജാറാം മോഹൻ റോയിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത്?
a) സതി നിരോധിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
b) സാമൂഹിക പരിഷ്കരണത്തിനായി സത്യശോധക് സമാജ് എന്ന സംഘടന രൂപീകരിച്ചു.
c) ആധുനിക വിദ്യാഭ്യാസം നൽകുന്നതിനായി നിരവധി സ്കൂളുകൾ ആരംഭിച്ചു.
d) ബ്രഹ്മസമാജ് ആരംഭിച്ചു.
21. താഴെപ്പറയുന്നവരിൽ മിതവാദി നേതാവ് അല്ലാത്തത് ആര്?
a) ബാലഗംഗാധര തിലക്
b) ഫിറോസ്ഷാ മേത്ത
c) ദാദാഭായ് നൗറോജി
d) ഗോപാലകൃഷ്ണ ഗോഖലെ
22. താഴെപ്പറയുന്നവയിൽ വേനൽ അയനാന്ത ദിനം (Summer Solstice Day) ഏതാണ്?
a) മാർച്ച് 21
b) ജൂൺ 21
c) സെപ്റ്റംബർ 23
d) ഡിസംബർ 22
ANSWERS – 1 TO 22
- (c)
- (b)
- (a)
- (b)
- (b)
- (d)
- (b)
- (d)
- (a)
- (a)
- (d)
- (b)
- (a)
- (b)
- (a)
- (c)
- (d)
- (b)
- (c)
- (b)
- (a)
- (b)

