
ഭൗതികശാസ്ത്രം
1. സ്റ്റാറ്റിക് ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
a) വോൾട്ട് മീറ്റർ
b) അമ്മീറ്റർ
c) ഇലക്ട്രോസ്കോപ്പ്
d) റെസിസ്റ്റർ
2. വൈദ്യുത ചാർജിന്റെ SI യൂണിറ്റ് ഏതാണ്?
a) വോൾട്ട്
b) കൂളോം
c) ആമ്പിയർ
d) ഓം
3.പ്രസ്താവന (Assertion): സമാന ചാർജുകൾ പരസ്പരം ആകർഷിക്കുകയും വ്യത്യസ്ത ചാർജുകൾ പരസ്പരം വികർഷിക്കുകയും ചെയ്യുന്നു.
കാരണം (Reason): ഒരു ആറ്റത്തിൽ പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകളും നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളും അടങ്ങിയിരിക്കുന്നു.
a) A യും R ഉം ശരിയാണ്; R, A യുടെ ശരിയായ വിശദീകരണമാണ്.
b) A യും R ഉം ശരിയാണ്; എന്നാൽ R, A യുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, R തെറ്റാണ്.
d) A തെറ്റാണ്, R ശരിയാണ്.
4. ഇലക്ട്രോണിന്റെ ചാർജ് ഏതാണ്?
a) പോസിറ്റീവ്
b) നെഗറ്റീവ്
c) പൂജ്യം
d) ഇവയൊന്നുമല്ല
5. കപ്പാസിറ്റൻസിന്റെ SI യൂണിറ്റ് ഏതാണ്?
a) വോൾട്ട്
b) ഓം
c) ആമ്പിയർ
d) ഫാരഡ്
രസതന്ത്രം
6. കാർബൺ ഡൈ ഓക്സൈഡ് കുമ്മായ വെള്ളത്തിലൂടെ കടത്തിവിടുമ്പോൾ എന്ത് സംഭവിക്കുന്നു?
a) കുമ്മായ വെള്ളം പാൽനിറമാകുന്നു.
b) കുമ്മായ വെള്ളം നീല നിറമാകുന്നു.
c) ബ്രൗൺ വളയങ്ങൾ രൂപപ്പെടുന്നു.
d) കറുത്ത അവക്ഷേപം ഉണ്ടാകുന്നു.
7. സിങ്ക് തരികളിലേക്ക് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ പുറത്തുവരുന്ന വാതകം ഏതാണ്?
a) ഓക്സിജൻ
b) ഹൈഡ്രജൻ
c) കാർബൺ ഡൈ ഓക്സൈഡ്
d) ക്ലോറിൻ
8. ചുവന്നതും നീലയും ലിറ്റ്മസ് പേപ്പറുകൾ ഉപയോഗിക്കുമ്പോൾ നിറത്തിൽ മാറ്റം വരുത്താത്ത പദാർത്ഥം ഏതാണ്?
a) വിനാഗിരി
b) ബേക്കിംഗ് സോഡ
c) വാറ്റിയെടുത്ത ജലം
d) നാരങ്ങാനീര്
9. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (i): ജലത്തിന്റെ pH മൂല്യം 7 ആണ്.
പ്രസ്താവന (ii): ജലത്തിൽ ലവണ ലായനി ചേർക്കുമ്പോൾ pH മൂല്യം 7 ആയി വർധിക്കുന്നു.
a) പ്രസ്താവനകൾ (i), (ii) രണ്ടും ശരിയാണ്.
b) പ്രസ്താവനകൾ (i), (ii) രണ്ടും തെറ്റാണ്.
c) പ്രസ്താവന (i) ശരിയാണ്, എന്നാൽ (ii) തെറ്റാണ്.
d) പ്രസ്താവന (i) തെറ്റാണ്, എന്നാൽ (ii) ശരിയാണ്.
സാമൂഹ്യശാസ്ത്രം
10. താഴെപ്പറയുന്നവയിൽ അജൈവ ധാതുക്കൾ കണ്ടെത്തുക.
a) കൽക്കരി
b) ഗ്രാഫൈറ്റ്
c) കളിമണ്ണ്
d) പെട്രോളിയം
A. a യും b യും
B. c യും d യും
C. a യും c യും
D. b യും c യും
11. താഴെ നൽകിയിരിക്കുന്നവയിൽ ന്യൂമീഡിയയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഉയർന്ന ഇടപെടൽ
ii. ഏകദിശാ ആശയവിനിമയം
iii. പരിമിതമായ പങ്കാളിത്തം
iv. ഡിജിറ്റൽ രൂപം
A. i, ii
B. ii, iii
C. i, iv
D. i, iv
12. ഡിജിറ്റൽ മര്യാദയിൽ (Digital Etiquette) ഉൾപ്പെടാത്തത് ഏതാണ്?
a) മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക
b) അസഭ്യമായ ഭാഷ ഉപയോഗിക്കുക
c) ഡിജിറ്റൽ ഇടങ്ങളിലെ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക
d) പോസ്റ്റുകൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കുക
13. പുനഃസ്ഥാപിക്കാൻ കഴിയാത്ത വിഭവത്തിന്റെ (Non-Renewable Resource) ഉദാഹരണം കണ്ടെത്തുക.
a) സൂര്യപ്രകാശം
b) വായു
c) ഇരുമ്പ്
d) ജലം
14. സുസ്ഥിര വികസനത്തിന്റെ പ്രധാന ലക്ഷ്യം താഴെപ്പറയുന്നവയിൽ നിന്ന് കണ്ടെത്തുക.
a) വിഭവങ്ങളുടെ അമിത ഉപയോഗം
b) ഭാവി തലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുക
c) വ്യാവസായിക വളർച്ച
d) നഗരവൽക്കരണം
