ഗാന്ധി ജയന്തിയോടനുബന്ധിച്ച് എപ്ലസ് ബ്ലോഗ് റിസോഴ്സ് ടീം തയ്യാറാക്കിയ QUESTIOND AND ANSWERS
❔1) ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്?
☑️മഹാത്മാഗാന്ധി
❔2) ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔3) ഗാന്ധിജിയുടെ ജന്മദിനം എന്നാണ്?
☑️1869 ഒക്ടോബർ 2
❔4) ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്?
☑️പോർബന്തർ (ഗുജറാത്ത്)
❔5) ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
☑️മോഹൻദാസ് കരംചന്ദ് ഗാന്ധി
❔6 ) ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്?
☑️കരംചന്ദ് ഗാന്ധി
❔7) ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്തായിരുന്നു?
☑️പുത് ലിബായ്
❔8) കാബാ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
☑️കരംചന്ദ്ഗാന്ധി
❔9) ഗാന്ധിജിയുടെ പിതാവിന്റെ ഉദ്യോഗം എന്തായിരുന്നു?
☑️ദിവാൻ
❔10) ഗാന്ധിജിയുടെ പൂർണനാമം എന്താണ്?
☑️മോഹൻദാസ് കരംചന്ദ് ഗാന്ധി
❔11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
☑️ ഭഗവദ് ഗീത
❔12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
☑️ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
❔13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
☑️ ഗോപാലകൃഷ്ണ ഗോഖലെ
❔14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
☑️1922-ല്‍ ജയില്‍ വാസത്തിനിടയില്‍
❔15. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
☑️ ഗുജറാത്തി
❔16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
☑️“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
❔17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
☑️ബര്‍ദോളി
❔18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
☑️ ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്
❔19. ദക്ഷിണാഫ്രിക്കയിലെ ഡര്ബണില് നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
☑️ഇന്ത്യന്‍ ഒപ്പീനിയന് (Indian Opinion)
❔20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
☑️തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
❔21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
☑️ ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
☑️ ചൌരിചൌരാ സംഭവം
23. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമര കാരണം എന്തായിരുന്നു ?
☑️അഹമ്മദാബാദ് മില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി
24. തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏത് ?
☑️ യംഗ് ഇന്ത്യ
25. ദണ്ഡി യാത്രക്ക് കൂടെ പോകാന്‍ ഗാന്ധിജി തെരെഞ്ഞെടുത്തത് എത്ര അനുയായികളെആണ് ?
☑️79
26. സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡി കടപ്പുറത്തേക്ക് 241 മൈല്‍ ദൂരം നടന്നെത്താന്‍ ഗാന്ധിജിയും അനുയായികളും എത്ര ദിവസമെടുത്തു ?
☑️24.
27. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം അഭിഭാഷക വൃത്തി ബഹിഷ്കരിച്ചത്
ആരെല്ലാം?
☑️മോത്തിലാല്‍ നെഹ്റു, സി. ആര്. ദാസ്
28. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
☑️ വാര്‍ദ്ധയില്‍
29. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
☑️ ജോണ്‍ റസ്കിന്റെ “അണ് റ്റു ദ ലാസ്റ്റ്“ (Unto the last)
30. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
☑️ ഹിന്ദ് സ്വരാജ്
31. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
☑️ജോഹന്നാസ് ബര്‍ഗില്‍
32. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
☑️ അയ്യങ്കാളിയെ
33. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
☑️ ദണ്ഡിയാത്ര
34. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു. ഏതായിരുന്നു ആ ഗ്രാമം?
☑️ നവ്ഖാലി
35. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
☑️ ക്ഷേത്ര പ്രവേശന വിളംബരത്തെ
36. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
☑️ ക്രിപ്സ് മിഷന്
37. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി നല്കിയ ആഹ്വാനം?
☑️ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
38. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
☑️ കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍)
39. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് എന്നറിയപ്പെട്ടിരുന്നത് ആര്?
☑️ സി.രാജഗോപാലാചാരി
40. ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
☑️ നവ ജീവന് ട്രസ്റ്റ്
41. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
☑️ എന്റെ ഗുരുനാഥന്
42. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
☑️ മഹാദേവ ദേശായി
43. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
☑️ 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
44. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
☑️ മഡലിന്‍ സ്ലേഡ് (Madlin Slad)
45. ഗാന്ധിജിയുടെ നാല് പുത്രന്മാര് ആരെല്ലാം?
☑️ ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
46. സത്യാഗ്രഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
☑️ യേശുക്രിസ്തു
47. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
☑️ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
48. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
☑️ 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
49. ഭാരത സർക്കാര്‍ നല്കുന്ന ഗാന്ധി രാജ്യാന്തര പുരസ്കാരം ആദ്യം നേടിയത് ആര്?
☑️ ബാബ ആംതെ
50. My days with Gandhi - എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
☑️ N.K ബോസ്
51. ഗാന്ധിജി എത്ര വര്‍ഷം ജയില്‍ വാസം അനുഭവിച്ചു ?
☑️ 11 വര്‍ഷം
52. ഗാന്ധിജിയുടെ അവസാന ജയില്‍ വാസം ഏതു ജയിലില്‍ ആയിരുന്നു?
☑️ പുണെ
53. ബിര്‍ള ഹൌസ് ഇപ്പോള്‍ ഗാന്ധി മ്യൂസിയം ആണ്. ബിര്‍ള ഹൌസ് സര്‍ക്കാര്‍
ഏറ്റെടുത്തത് എന്ന് ?
☑️ 1971 ല്‍
54. ഗാന്ധിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ന്റെ സ്ഥാപകന്‍ ആര് ?
☑️ ജയപ്രകാശ് നാരായണ്‍
55. ഗാന്ധിജി ആദ്യമായി കേരളത്തില്‍ എത്തിയ വര്‍ഷം?
☑️ 1920
56. ഗാന്ധിജിയുടെ ശിഷ്യയായ മീര ബെന്നിന്റെ യഥാര്‍ത്ഥ പേര് ?
☑️ മഡലിന്‍ സ്ലെഡ്
57. ഗാന്ധിജി യുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മലയാളി ?
☑️ ജി. പി. പിള്ള
58. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ് ?
☑️ ഗാന്ധിജി
59. ഗാന്ധിജിയുടെ പ്രവര്‍ത്തന മേഖല യായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ ?
☑️ നേറ്റാള്‍
60. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വര്‍ഷം ?
☑️ 1925
61. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം ?
☑️ 1948 ജനുവരി18
62. ഗാന്ധിജിയെ ആഴത്തില്‍ സ്വാധീനിച്ച ഇംഗ്ലീഷ് സാമൂഹ്യ പരിഷ്കര്‍ത്താവ് ?
☑️ ജോണ്‍ റസ്കിന്
63. അയിത്തോച്ചാടനം ലക്ഷ്യമിട്ട് 1932 ല്‍ ഗാന്ധിജി രൂപവത്കരിച്ച സംഘടന ?
☑️ അഖിലേന്ത്യ ഹരിജന്‍ സമാജം
64. ഒരു വ്യക്തി യുടെ പേരില്‍ കേരളത്തില്‍ തുടങ്ങിയ ആദ്യ സര്‍വകലാശാല
☑️ മഹാത്മാ ഗാന്ധി സര്‍വകലാശാല
65. ഗാന്ധിജി യുടെ രചനകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ് ?
☑️ നവജീവന്‍ ട്രസ്റ്റ്
66. വന്ദേ മാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് ?
☑️ അരവിന്ദ ഘോഷ്
67. "ഇന്ത്യ യുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ് "എന്ന് പ്രഖ്യാപിച്ച മഹാന് ?
☑️ മഹാത്മാ ഗാന്ധി
68. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
☑️ ജവഹര്‍ലാല്‍ നെഹ്രു
69. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
☑️ ജോണ്‍ ബ്രെയ് ലി
70. ദേശസ്നേഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
☑️ സുഭാഷ് ചന്ദ്രബോസ്
71. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
☑️ ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
72. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
☑️ ശ്യാം ബെനഗല്‍
72. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
☑️ നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
73. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
☑️ രാജ്ഘട്ടില്‍
74. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
☑️ 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.
75. ഗാന്ധിജി ആകെ എത്ര ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് ?
☑️ 2338
76. നെഹ്രുവിന്റെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്ത മായി നെഹ്റു
വിശേഷിപ്പിച്ചത് എന്തായിരുന്നു ?
☑️ ഗാന്ധിജി യെ കണ്ടുമുട്ടിയത്
77. ഗാന്ധിജി യെ ഒന്നാം ക്ലാസ് ടിക്കറ്റില്‍ യാത്ര ചെയ്തതിന് തീവണ്ടിയില്‍ നിന്നും
ഇറക്കിവിട്ടത് ഏത് സ്റ്റേഷനില്‍ വെച്ചായിരുന്നു ?
☑️ വിക്ടോറിയ യിലേക്കുള്ള യാത്രയില്‍ പെറ്റിസ്ബര്ഗ് സ്റ്റേഷനില്‍ വെച്ച്
78. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം ?
☑️ അടിസ്ഥാന വിദ്യാഭ്യാസം
79. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു കൈസര്‍ ഇ ഹിന്ദ്
ബഹുമതിബ്രിട്ടീഷ് സര്‍ക്കാരിന് മടക്കി നല്‍കിയത് ആരാണ് ?
☑️ ഗാന്ധിജി
80. ഗാന്ധിജി അവസാനം വരെ അപൂര്‍വ തൂലിക സൌഹൃദം നില നിര്‍ത്തിയത് ആരുമായിട്ടായിരുന്നു ?
☑️ ടോള്‍സ്റ്റോയിയുമായി
81. Time മാഗസിന് ഗാന്ധിജിയെ ഏത് വര്‍ഷമാണ് "Man of the Year"ആയി
തെരെഞ്ഞെടുത്തത് ?
☑️ 1930
82. ഗാന്ധിജിയെ ഏറ്റവും ആകര്‍ഷിച്ച ടോള്‍സ്റ്റോയി യുടെ പുസ്തകം ഏതായിരുന്നു?
☑️ The king of God within you
83. ഗാന്ധിജിയുടെ സംഭവ ബഹുല മായ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍
ഏതെല്ലാം ?
☑️ 1982- ല്‍ ഇറങ്ങിയ “ഗാന്ധി,
☑️ 1996 - ല്‍ ഇറങ്ങിയ The making of Mahathma,
☑️ 2006 - ല്‍ ഇറങ്ങിയ ലഗേ രഹോ മുന്ന ഭായി,
☑️ 2007 - ല്‍ ഇറങ്ങിയ Gandhi my father
84 മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ?
☑️ K. കുമാരന് മാസ്റ്റര്‍
85. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
☑️ ബാബാ ആംതെ
86. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
- അഹൻഗാമേജ് ട്യൂഡർ അരിയരത്ന
87. അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
88. കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
- ജോ മോ കെനിയാത്ത
89. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
☑️ നെൽസണ്‍ മണ്ടേല
90. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
☑️ മാർട്ടിൻ ലൂഥർ കിംഗ്
91. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
☑️ 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
92. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
☑️ പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
93. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
☑️ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
93. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
☑️ കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
94. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
☑️ അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
95 ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
☑️ സുഭാഷ് ചന്ദ്രബോസ്
96. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
☑️ രവീന്ദ്ര നാഥ ടാഗോര്‍
97. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
☑️ 1906-ല്‍ (ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന് നിയമത്തില്‍ പ്രതിഷേധിച്ച്)
98. സത്യാഗ്രഹം എന്ന ഗാന്ധിജിയുടെ സമരമുറക്ക് ആ പേര് നിര്‍ദ്ദേശിച്ചത് ആര് ?
☑️ മഗന് ലാല്‍ ഗാന്ധി
99. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
☑️ ചമ്പാരന്‍ സമരം (ബീഹാര്‍)
100. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
☑️ വിന്സ്റ്റന് ചര്‍ച്ചില്‍

