വ്ലോഗ്ഉണ്ടാക്കും എ.ഐ.
മിനിറ്റുകൾക്കുള്ളിൽ വീഡിയോ ഉണ്ടാക്കാൻ പഠിച്ചാലോ...
നിങ്ങളുടെ മനസ്സിൽ മനോഹരമായ ഒരു കഥയോ ആശയമോ ഉണ്ടോ? എന്നാൽ, അതെങ്ങനെ ഒരു മികച്ച വീഡിയോയാക്കി മാറ്റും എന്നാലോചിച്ച് വിഷമിച്ചിട്ടുണ്ടോ? ചിത്രങ്ങൾ കണ്ടെത്തുക, ശബ്ദം റെക്കോഡ് ചെയ്യുക, എഡിറ്റ് ചെയ്യുക എന്നിങ്ങനെ എന്തെല്ലാം പണികളാണല്ലേ?
എന്നാൽ, നിങ്ങൾ ഒരു വരി ടൈപ്പ് ചെയ്ത് നൽകിയാൽ മതി, നിമിഷങ്ങൾക്കുള്ളിൽ സ്ക്രിപ്റ്റും അനുയോജ്യമായ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ശബ്ദവും ചേർത്ത്, പൂർണമായ ഒരു വീഡിയോ തയ്യാറാക്കിത്തരു ന്ന ഒരാളുണ്ട്. എ.ഐ.ലോകത്തെ ട്രെൻഡിങ് Invideo Al.
വീഡിയോ എഡിറ്റിങ്ങിൽ ഒരു പരിചയവുമില്ലാത്ത ഒരാൾക്കുപോലും പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകൾ നിർമിക്കാൻ ഇത് സഹായിക്കും.
invideo Al
നാല് സെപ്പിൽ വ്ലോഗ് റെഡി
1.Invideo Al ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്, പ്രോംപ്റ്റ് ബോക്സിൽ വിഷയം ടൈപ്പ് ചെയ്യണം. എ.ഐ. ഇത് പരിശോധിച്ച് സ്ക്രിപ്റ്റ് തയ്യാറാക്കും.
2.ഈ സ്ക്രിപ്റ്റിലേക്ക് അനുയോജ്യമായ ദൃശ്യ ങ്ങൾ എ.ഐ. സെറ്റ് ചെയ്യും.
3.ഈ വീഡിയോയിലേക്ക് എ.ഐ.തന്നെ അനുയോജ്യമായ മ്യൂസിക്കും നൽകും.
4.നമുക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്തണ മെങ്കിൽ എഡിറ്റ് ഓപ്ഷനുമുണ്ട്.
ഇംഗ്ലീഷ് കൂടാതെ വിവിധ പ്രാദേശികഭാഷകളിലും
വീഡിയോകൾ നിർമിക്കാൻ Invideo Al സഹായി
ക്കും. യുട്യൂബ് ഷോട്സ്, റീൽസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുള്ള വീഡിയോകൾ നിർമിക്കാം.
എന്നാലിനി, പുതിയ ബഡിയോടൊപ്പം വ്ലോഗിങ് തുടങ്ങുകയല്ലേ?

