സ്വർണം ഇല്ലെങ്കിൽ എന്തായേനേ...!!!1
"സ്വർണാഭരണങ്ങൾ ഉണ്ടാകുമായിരുന്നില്ല!' അതു ശരിതന്നെ. എന്നാൽ, വെറും ആഭരണങ്ങളിൽ ഒതുങ്ങുന്നതല്ല സ്വർണവും മനുഷ്യനും തമ്മിലുള്ള ബന്ധം
നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളുടെയും ലാപ്ടോ പ്പുകളുടെയും ഒക്കെ ഉള്ളിൽ വളരെ ചെറിയ അളവിൽ സ്വർണം ഉണ്ട്. ഉയർന്ന ചാലകതയും (conductivity) എത്ര കാലം കഴിഞ്ഞാലും തേയ്മാനം സംഭവി ക്കാതെ നിൽക്കാനുള്ള കഴിവും എത്ര നീളത്തിൽ വലിച്ചു നീട്ടി യാലും പ്രശ്നമില്ലാതെ നിന്നു കൊടുക്കുന്ന സ്വഭാവവുമൊക്കെ . കാരണമാണ് ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചിപ്പുകളും മറ്റും നിർമിക്കാൻ സ്വർണം നിർ ബന്ധമായത്. സ്വർണം ഇല്ലാ യിരുന്നെങ്കിൽ നമ്മുടെ സ്മാർട്ട്ഫോണുകളൊക്കെ ഒരുപക്ഷേ, വേഗം കേടായിപ്പോയേനേ.
സ്വർണത്തിന്റെ കുറവ് വൈദ്യശാസ്ത്രത്തിലും കുഴപ്പങ്ങളു ണ്ടാക്കും. റൂമറ്റോയ്ഡ് ആർ ലൈറ്റിസ് പോലുള്ള രോഗ ങ്ങൾക്ക് ഇന്നുള്ള ചില മരുന്നു കൾ സ്വർണം ഇല്ലാതെ നിർമി ക്കാനാവില്ല. ഒപ്പം, കാൻസറിനു ള്ള ചില ചികിത്സകൾ നടത്താനും കഴിയാതെ വന്നേനെ. ബഹിരാകാശത്തെ അൾട്രാ വയലറ്റ് രശ്മികളിൽനിന്നും എക്സ് രശ്മികളിൽ നിന്നുമൊക്കെ കൃത്രിമ ഉപഗ്രഹങ്ങളെ രക്ഷിക്കുന്നത് സ്വർണമാണ്. സ്വർണമില്ലെങ്കിൽ ഉപഗ്രഹങ്ങളുടെ ആയുസ്സ് വേഗം തീരും.
സ്വർണം ഇല്ലായിരുന്നെങ്കിൽ നാനോ ടെക്നോളജി പോലുള്ള ശാസ്ത്രശാഖകൾ ഇത് വളർച്ച നേടുമായിരുന്നുമില്ല. എന്തിനേറെ, ഇന്നുള്ള തരം ഹൈടെക് വാഹനങ്ങളും വിമാനങ്ങളും പോലും ഉണ്ടാകുമായിരുന്നില്ല!

