പാമ്പുകൾ പടം പൊഴിക്കുന്നത് എന്തിനാണ്?
ഇടയ്ക്കിടെ ഉടുപ്പ് മാറുന്നവർ
പാമ്പുകൾ മാത്രമല്ല, മനുഷ്യനും പടം പൊഴിക്കാറുണ്ട്. അത്ഭുതപ്പെടേണ്ട. ഓരോ വർഷവും ലക്ഷക്കണക്കിന് കോശങ്ങൾ (Skin Cells) നമ്മുടെ ദേഹത്തുനിന്ന് പൊഴിഞ്ഞു പോവുന്നുണ്ട്. പാമ്പുകൾ ഇങ്ങനെ ഇടയ്ക്കിടെ "ഉടുപ്പ് മാറ്റുന്നതിന്റെ
പ്രധാന കാരണം വളർച്ചയാണ്.
ഓരോ പ്രായത്തിലും കുട്ടികൾക്ക് വലുപ്പം കൂടിയ ഉടുപ്പുകൾ ഇട്ടുകൊടുക്കുന്നതുപോലെയാണ് പാമ്പുകളുടെ പടം പൊഴിക്കലും. വളർച്ചയു ടെ വേഗം കൂടിയ ചെറുപ്രായത്തിൽ ഇടയ്ക്കിടെ ഇവർ പടം പൊഴിക്കം. പ്രായം കൂടുംതോറും വളർച്ചയുടെ വേഗവും കുറയും. ഒപ്പം പടം പൊഴിക്കൽ പരിപാടി വർഷത്തിൽ ഒന്നോ രണ്ടോ ഒക്കെയായി ചുരുങ്ങും. ആരോഗ്യസംരക്ഷണത്തിനും കൂടിയാണ് പാമ്പുകൾ പടം പൊഴി ക്കുന്നത്. പലപ്പോഴും ആവശ്യ ത്തിന് ആഹാരമോ തങ്ങാൻ പറ്റിയ ചുറ്റുപാടുകളോ ഇല്ലാതെ അലയേണ്ടിവരുന്നതിനാൽ ഇവയുടെ തൊലിയിൽ രോഗബാധകളും കേടുപാടുകളും വരാൻ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ വഷളാവാതിരിക്കാൻ പ്രകൃതി നൽകിയ ഒരു സൂത്രമാണ് പടം പൊഴിക്കൽ.

