സമുദ്രങ്ങൾ വറ്റിയാൽ...!!!
സമുദ്രങ്ങൾ വറ്റിയിടത്തെല്ലാം വിശാലമായ മണൽപ്പരപ്പുകൾ കാണാം. ഇത്രയേ സംഭവിക്കുകയുള്ളൂ എന്നാശ്വസിക്കാൻ വരട്ടെ,
ഭൂമിയിലെ കാലാവസ്ഥ ഇന്നു കാണുന്ന രീതിയിൽ നിലനിർത്തുന്നത് സമുദ്രങ്ങ ളാണ്. സൂര്യപ്രകാശം ഏറ്റവും കൂടുതൽ പതിക്കുന്നത് ഭൂമധ്യരേഖയോടടുത്തുള്ള പ്രദേശങ്ങളിലാണന്നറിയാമല്ലോ. ഈ പ്രദേശങ്ങളിലെ സമുദ്രജലം ചൂടുപിടിക്കും.
അതോടെ ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള തണുത്ത ജലം ഉഷ്ണജലമുള്ള ഭാഗത്തേക്ക് ഒഴുകിയെത്തും.
ഇങ്ങനെയുണ്ടാകുന്ന സമുദ്രജല പ്രവാഹങ്ങൾ ഭൂമിയിലെ കാലാവസ്ഥ
ക്രമീകരിക്കുന്നതിൽ വലിയ പങ്കാണു വഹിക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സൂര്യന്റെ ചൂട് ഏറ്റുവാങ്ങി ഭൂമിയുടെ എല്ലാ ഭാഗത്തേക്കും കൃത്യമായി വിതരണം ചെയ്യുന്നത് സമുദ്രങ്ങളാണ്.
സമുദ്രങ്ങളില്ലാതാകുന്നതോടെ ഭൂമിയുടെ അന്തരീക്ഷം ക്രമാതീതമായി ചൂടുപിടിക്കും. ജീവജാലങ്ങൾ ചൂടു സഹിക്കാതെ ചത്തൊടുങ്ങും.
കൃഷി നശിക്കും, ഭക്ഷ്യക്ഷാമം വരും. സമുദ്രത്തിലെ ജലം നീരാവിയായാണ് മഴമേഘങ്ങളുണ്ടാകുന്നത്. സമുദ്രമില്ലാതാകുന്നതോടെ മഴയും ഇല്ലാതാകും. കടുത്ത ശുദ്ധജലക്ഷാമമായിരിക്കും പിന്നീടുണ്ടാകുക.
സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക് ൺ എന്ന സൂക്ഷ്മസസ്യങ്ങളാണ് അന്തരീക്ഷത്തിലെ ഭൂരിഭാഗം ഓക്സിജനും തരുന്നത്. ഓക്സിജൻ ഇല്ലാതാകുന്നതോടെ എല്ലാ ജീവികളുടെയും കാര്യം അപകടത്തിലാകും.
ഈ അവസ്ഥയിലും ധ്രുവപ്രദേശങ്ങളിൽ മനുഷ്യന് കുറച്ചുകാലം കൂടി ജീവിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, അതും വേഗം അവസാനിക്കും. സമുദ്രങ്ങളില്ലാതായാൽയിലെ ജീവജാലങ്ങളുടെ കാര്യം വെള്ളത്തിലാകും' എന്ന് ഉറപ്പിക്കാം!

