വെറുമൊരു ബദാം പരിപ്പിന്റെ വലുപ്പം. അത്രേയുള്ളൂ "ഗടാഗടിയൻ പേരുള്ള ഈ ഗ്രന്ഥി. ചെറുതെങ്കിലും ആള് നിസ്സാരക്കാരനല്ല കേട്ടോ. നമുക്ക് വിശക്കാനും ദാഹിക്കാനും ഉറങ്ങാനും ഇവൻ വിചാരിക്കണം. ശരീരോഷ്മാവ്, ശരീരത്തിലെ ജലാംശം,രക്തത്തിലെ ഘടകങ്ങളുടെ നോർമൽ' അവസ്ഥ നിലനിർത്തൽ തുടങ്ങിയയെല്ലാം ചെയ്യുന്നതും വികാരങ്ങളെ നിയന്ത്രിക്കുന്നതും ഇവൻ തന്നെ. ശരീരത്തിലെ ഹോർമോൺ ലഭ്യതയെ നിയന്ത്രിക്കാനും ഹൈ പോതലാമസ് തന്നെ വേണം. മസ്തിഷ്കത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ തൊട്ടുമുകളിലാണ് ഹൈപോതലാമസിന്റെ ഇരിപ്പിടം. നാഡീവ്യവസ്ഥയെ പിറ്റ്യൂട്ടറി ഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നത് ഹൈപോതലമാസ് ആണ്. "മാസ്റ്റർ ഗ്ലാൻഡ്' എന്നറി യപ്പെടുന്ന പിറ്റ്യൂട്ടറി ഗ്ലാൻഡിനെ നിയന്ത്രിക്കുന്നതും ഇതുതന്നെ. TRH, CRH, GnRH ഹോർമോണുകൾ ഉപയോഗിച്ചാണ് ഹൈപ്പോതലാമസ് അന്തഃസ്രാവി വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.
1. TRH (Thyrotropin Releasing Hormone):ഹൈപോതലാമസ്സിർമിക്കുന്ന ഈ ഹോർമോൺ ആണ് പിറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്ന് തൈറോയ്ഡ് സിമുലേറ്റിങ് ഹോർമോൺ (TSH) ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നത്. ഈTSH പിന്നീട് തൈറോയ്ഡ് ഗ്രന്ഥിയിൽ പ്രവർത്തിച്ച് T3 (5 അയഡോ
തൈറോനിൻ), T4 (തൈറോക്സിൻ എന്നിവ ഉണ്ടാക്കുന്നു. T3, T4 എന്നിവ യുടെ അളവ് അമിതമാവുമ്പോൾ TRH, TSH എന്നിവയുടെ ഉത്പാദനം കുറച്ച് ശരീരത്തിലെ ഹോർമോൺ സംതുലനം നിലനിർത്താൻ ഹൈപോതലാമസ് വലിയ പങ്കു വഹിക്കുന്നു.
1. CRH (Corticotropin Releasing Hormone): പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ
നിന്ന് അഡിനോ കോർട്ടികോട്രോപി ക് ഹോർമോൺ (ACTH) ഉത്പാദിപ്പി ക്കാൻ ഉത്തേജനം നടത്തുന്നത് CRH ആണ്. ഈ ACTH അഡ്രിനൽ കോർട്ട ക്സിൽനിന്ന് "സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മാനസിക സമ്മർദത്തെ (Stress) ചെറുക്കാൻ ശരീരത്തെ സജ്ജമാക്കുന്നതിനായി കോർട്ടിസോൾ ഹോർമോണിനെ ഉത്തേജിപ്പിക്കുകയാണ് ACTH ന്റെ ധർമം.
3.GnRH (Gonadotropin Releasing Hormone): ഈ ഹോർമോൺ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് LH (Luteinising Hormone), FSH (Follicle Stimulating Hormone) എന്നീ ഹോർമോണുകളുടെ ഉൽപാദനവും സ്രവണവും പ്രോത്സാഹിപ്പിക്കുന്നു. LH, FSH എന്നിവ പ്രത്യുൽപാദന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പുരുഷന്മാരിൽ LH വൃഷണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. FSH ബീജാണുക്കളുടെ ഉൽപാദനത്തെ സഹായിക്കുന്നു. സ്ത്രീകളിൽ FSH അണ്ഡാശയത്തിലെ ഫോളിക്കിളുകളുടെ വളർച്ചയ്ക്കും അണ്ഡത്തിന്റെ പക്വതയ്ക്കും സഹായിക്കുന്നു. LH അണ്ഡോത്സർഗത്തെ (Ovulation) ഉത്തേജിപ്പിക്കുകയും കോർപ്പസ് ല്യൂട്ടിയത്തിന്റെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഇങ്ങനെ, ഹൈപോതലാമസ് ഉൽപാദിപ്പിക്കുന്ന TRH, CRH, GnRH എന്നീ ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന ഹോർമോണുകൾ മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ, നാഡീവ്യവസ്ഥയെയും അന്തഃസ്രാവി വ്യവസ്ഥയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായും ശരീരത്തിലെ ആന്തരിക സന്തുലിതാവസ്ഥ (Homeostasis) നിലനിർത്തുന്ന പ്രധാന നിയന്ത്രണകേന്ദ്രമായും ഹൈപോതലാമസ് പ്രവർത്തിക്കുന്നു.

