മനുഷ്യർ ചെടികളെപ്പോലെയായാൽ
ഇലകൾക്കു പച്ചനിറം നൽകുന്നത് ക്ലോറോഫിൽ (Chlorophyll) ആണെന്നറിയാമല്ലോ.
സൂര്യപ്രകാശത്തെ ഊർജമാക്കി മാറ്റാൻ സസ്യങ്ങളെ സഹായിക്കുന്ന വീരനാണ് ക്ലോറോഫിൽ.
ഇതു ശരീരത്തിലുണ്ടാകുന്നതോ ടെ നാമെല്ലാം 'പച്ച' മനുഷ്യരാകും
ശരാശരി വലുപ്പമുള്ള ഒരു മരത്തിന് ഒരു ദിവസം ആവശ്യമുള്ള ഊർജം 200 കാലറി യാണ്. എന്നാൽ മരങ്ങളെപ്പോലെ ഒരിടത്തു നിൽക്കാതെ ഓടിപ്പാഞ്ഞു നടക്കുകയും കായികാധ്വാനം നടത്തുകയുമൊക്കെ ചെയ്യുന്ന മനുഷ്യന് ഒരു ദിവസം 2,000 കാലറി ഊർജം വരെ ആവശ്യമുണ്ട്.
ഒരു മരത്തിലെ നൂറു കണക്കിന് ഇലകൾ ചേർന്നാണ് 200 കാലറി ഉണ്ടാക്കുന്നത്. അപ്പോൾ 2,000 കാലറി ഉണ്ടാക്കാൻ മനുഷ്യന് ഈ വലുപ്പമൊന്നും മതിയാവില്ല.
പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവ് കിട്ടി യാൽ അതനുസരിച്ച് ശരീരത്തിനു വലുപ്പം കൂടി നമ്മൾ രാക്ഷസരൂപികളായേനേ! ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ ഊർജം ഉൽപാദിപ്പിക്കാനായി നമ്മൾ പകൽ മുഴുവൻ വെയിൽ കൊള്ളേണ്ടിയും വരും
ചെടികളുടെ കഴിവ് കിട്ടിയാൽ ഇന്നുള്ള ജീവിതമായിരിക്കില്ല നമുക്കുണ്ടാകുക.

