- സംസ്ഥാനത്തെ യു.പി, ഹൈസ്കൂൾ, ഹയർസെക്കൻ്ററി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിൽ ഒക്ടോബർ 19-നകം എഡ്യൂക്കേഷണൽ ടെക്നോളജി (ഇ.ടി) ക്ലബ്ബുകൾ രൂപീകരിക്കണമെന്ന് എസ്.ഐ.ഇ.ടി നിർദ്ദേശിച്ചു.
ആധുനിക വിവരവിനിമയ സാങ്കേതികവിദ്യയുടെ കടന്നുവരവിന് മുമ്പുതന്നെ ക്ലാസ് മുറികളിൽ അധ്യാപകരുടെയോ വിദ്യാഭ്യാസ വിദഗ്ധരുടെയോ ഭാവന കൊണ്ടോ കരവിരുതുകൊണ്ടോ സൃഷ്ടിച്ചെടുത്ത പഠനസാമഗ്രികളൊക്കെത്തന്നെയും വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ വിശാല സംജ്ഞയിൽപ്പെടുന്നു. കാലാന്തരത്തിൽ വിദ്യാഭ്യാസ സാങ്കേതികവിദ്യയ്ക്കുള്ള കാഴ്ചപ്പാട് വിവരവിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമായി പരിണമപ്പെട്ടു. വിവരവിനിമയ സാങ്കേതികവിദ്യ എന്നത്, വിദ്യാഭ്യാസ സാങ്കേതികവിദ്യയിലെ അനേകം സങ്കേതങ്ങളിൽ ഒന്ന് മാത്രമാണ് എന്ന യാഥാർത്ഥ്യം നാം ഓർക്കേണ്ടതുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയ്ക്കു പുറമെ വിദ്യാർത്ഥികളിൽ പഠന ഉള്ളടക്കം വിനിമയം ചെയ്യുന്നതിനായി പ്രകൃതിവസ്തുക്കളിന്റെയോ കരകൗശലവിദ്യയുടെയോ മറ്റു തരത്തിലുള്ള പ്രയോഗരീതികളുടെയോ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതെന്തും വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ പ്രയോഗമാണ്.
ക്ലാസ് മുറികളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം പഠനപ്രക്രിയയും പ്രവർത്തനങ്ങളും കൂടുതൽ ആകർഷകമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഉചിതമായ സാങ്കേതികവിദ്യ കുട്ടിയുടെ അക്കാദമിക നേട്ടവും ആത്മവിശ്വാസവും വർധിപ്പിക്കുകയും കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്യും. എന്നാൽ സാങ്കേതികവിദ്യയുടെ വിവേചനരഹിതമായ ഉപയോഗം കുട്ടിയുടെ മാനസിക, ശാരീരിക സ്വസ്ഥതയെ ഇല്ലാതാക്കും എന്ന സത്യവും മനസ്സിലാക്കുക. ഇവയുടെ വിവേചനപൂർണമായ ഉപയോഗം ക്ലാസ് മുറികളിൽ ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ലാസ് മുറികളിലെ സാങ്കേതികവിദ്യയുടെ വിവേചനപൂർണമായ ഉപയോഗത്തെ കുറിച്ച് ചർച്ച ചെയ്യാനും, പുതിയ സങ്കേതങ്ങൾ പരിചയപ്പെട്ട് അവ പ്രയോഗത്തിലേർപ്പെടുത്താനും, അധ്യാപകരെയും വിദ്യാർത്ഥികളെയും സജ്ജരാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് ഐ.ടി ക്ലബ്ബുകൾ മുഖേന എസ്.സി.ഇ.ആർ.ടി വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഐ.ടി ക്ലബ്ബുകളിൽ അധ്യാപകരും കുട്ടികളും പങ്കാളികളാകുന്നത്. സ്കൂൾതലം മുതൽ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ITE (D.El.Ed) തലം വരെ ഈ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.
പ്രധാന ലക്ഷ്യങ്ങൾ
● വിദ്യാലയങ്ങളെയും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആധുനിക അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാക്കുക.
● ആശയവിനിമയങ്ങൾക്കും പഠനപ്രക്രിയ ലളിതമാക്കുന്നതിനും വിദ്യാഭ്യാസ സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകുക.
● ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വിഷ്വൽ ടെക്നോളജി, AR/VR, ഗെയ്മിഫിക്കേഷൻ തുടങ്ങിയ നൂതന സങ്കേതങ്ങൾ അധ്യയന പഠന പ്രക്രിയയിൽ പ്രയോജനപ്പെടുത്തുക.
● പാഠവിഷയങ്ങളിലെ പ്രയാസമേറിയ ഭാഗങ്ങൾ (Hard Spots) ലളിതമാക്കുന്നതിന് അനുയോജ്യമായ ഡിജിറ്റൽ പഠനോപകരണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വികസിപ്പിക്കുക.
● സാങ്കേതികവിദ്യയുടെ ദുരുപയോഗം, അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-മാനസിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുക.
● ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും അധ്യാപകർക്കും പഠനബോധന പ്രക്രിയയിൽ തുണയാകുന്ന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിക്കുക.
ഐ.ടി ക്ലബ്ബ് സംഘടനാ ഘടന
സ്കൂൾതലം (School Level)
സ്കൂളുകളിൽ പ്രവർത്തനക്ഷമതയും ബോധനപരമായ പിന്തുണയും (Practicability & Pedagogical Support) ഉറപ്പാക്കുന്ന രീതിയിൽ യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ (UP, HS, HSS, VHSE) വിഭാഗങ്ങളുടെ പ്രതിനിധികളുള്ള ഐ.ടി ക്ലബ്ബ് (സ്കൂൾ തല) ഇതുമായി ബന്ധപ്പെട്ട് സ്കൂൾ രൂപീകരിക്കേണ്ടതാണ്. സ്കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അതിന് ഒരു സ്കൂൾ കോർഡിനേഷൻ സമിതി (School Coordination Committee – ET) ഉണ്ടായിരിക്കണം. എല്ലാ വിഭാഗം വിദ്യാർത്ഥികളെയും, അധ്യാപകരെയും (UP, HS, HSS, VHSS) ഉൾക്കൊള്ളിച്ച് മൂന്ന് വർഷം മുതൽ ഓരോ അക്കാദമിക വർഷവും പ്രകാരം ഐ.ടി ക്ലബ്ബ് രൂപീകരിക്കാവുന്നതാണ്.
സ്കൂൾ കോർഡിനേഷൻ സമിതി (School Coordination Committee)
ചെയർമാൻ: പ്രിൻസിപ്പൽ
വൈസ് ചെയർമാൻ: ഹെഡ്മാസ്റ്റർ
കൺവീനർ: പ്രിൻസിപ്പൽ (വി.എച്ച്.എസ്.ഇ ഉള്ള സ്കൂളുകളിൽ മാത്രം)
ജനറൽ കൺവീനർ: അധ്യാപക പ്രതിനിധി (HSS/VHSE/HS/UP വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകൻ/അധ്യാപിക)
സ്റ്റുഡന്റ് കോർഡിനേറ്റർമാർ: തെരഞ്ഞെടുക്കപ്പെടുന്ന 2 വിദ്യാർത്ഥി പ്രതിനിധികൾ
അംഗങ്ങൾ
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ (UP, HS, HSS, VHSE) വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ (പരമാവധി 30 പേർ).
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ (UP, HS, HSS, VHSE) വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ.
പി.ടി.എ/എം.പി.ടി.എ/എസ്.എം.സി പ്രതിനിധികൾ (1 ആൾ).
പ്രത്യേക നിർദ്ദേശങ്ങൾ
ഹയർസെക്കൻഡറി (HSS) വിഭാഗമുള്ള സ്കൂളുകളിൽ പ്രതിനിധികൾ ആയിരിക്കാം സമിതിയുടെ ചെയർമാൻ.
ഹൈസ്കൂളും യു.പി വിഭാഗവും (HS & UP) മാത്രമുള്ള സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ചെയർമാനായിരിക്കും.
യു.പി വിഭാഗം മാത്രമുള്ള (UP & LP) സ്കൂളുകളിൽ സ്കൂളിലെ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ (HM) ചെയർമാനായിരിക്കും.
വി.എച്ച്.എസ്.ഇ (VHSE) വിഭാഗമുള്ള വിദ്യാലയങ്ങളിൽ കോർഡിനേറ്റർ തസ്തിക ഉണ്ടായിരിക്കേണ്ടതാണ്.
സ്കൂളിലെ ഓരോ വിഭാഗത്തിലെയും (UP, HS, HSS, VHSS) വിദ്യാർത്ഥികളെ മുഴുവൻ ആനുപാതികമായി ഉൾക്കൊള്ളിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ്. ഐ.ടി ക്ലബ്ബിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം പരമാവധി 30 ആയി നിജപ്പെടുത്തേണ്ടതാണ്.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെയും (Differently abled) പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും (Marginalized Sections) ക്ലബ്ബിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണം.
അധ്യാപകരെ തെരഞ്ഞെടുക്കുമ്പോൾ ഓരോ വിഭാഗത്തിനും (UP, HS, HSS, VHSS) പ്രാതിനിധ്യം നൽകണം. ഓരോ വിഭാഗത്തിലെയും അധ്യാപകരുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരെ തെരഞ്ഞെടുക്കൽ ഉചിതം. അധ്യാപകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതില്ല.
ഐ.ടി ക്ലബ്ബ് വിദ്യാർത്ഥി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ (Student Selection Criteria)
സ്കൂൾ ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുതാര്യവും ശാസ്ത്രീയവുമായ രീതിയിലായിരിക്കണം ഐ.ടി ക്ലബ്ബിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടത്. ഇതിനായി താഴെ പറയുന്ന പ്രധാന മാനദണ്ഡങ്ങൾ പരിഗണിക്കാവുന്നതാണ്.
◆ സാങ്കേതിക അഭിരുചി (Technical Aptitude)
ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ആപ്പുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള താൽപര്യവും അടിസ്ഥാന ധാരണയും.
ഓൺലൈൻ ടൂളുകൾ, പുതിയ സോഫ്റ്റ്വെയറുകൾ എന്നിവ സ്വയമായി ശ്രമിക്കാനും പഠിച്ചെടുക്കാനുമുള്ള താൽപര്യം.
ലളിതമായ ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന അഭിരുചി പരീക്ഷ (Aptitude Test) വഴിയും ഇത് വിലയിരുത്താം.
◆ പ്രായോഗിക നൈപുണ്യം (Skill Assessment)
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്/കോഡിംഗ്, റോബോട്ടിക്സ്, ഡിജിറ്റൽ ചിത്രരചന, കാർഡ് പോലുള്ള ഡിസൈൻ ടൂളുകളുടെ ഉപയോഗം.
വിദ്യാർത്ഥിയുടെ സ്വന്തം പ്രോജക്ട് അനുഭവങ്ങൾ (പോസ്റ്റർ, വീഡിയോ, സ്ലൈഡ് ഷോകൾ, ഡിജിറ്റൽ സ്റ്റോറികൾ).
ചെറിയ പ്രായോഗിക പ്രവർത്തനങ്ങൾ (Skill Test/Practical Task) നൽകി വിദ്യാർത്ഥികളുടെ ശേഷി വിലയിരുത്താം.
◆ സർഗാത്മകതയും നൂതനാശയങ്ങളും (Creativity & Innovation)
പഠനപ്രക്രിയ ലളിതമാക്കാൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനേക്കുറിച്ചുള്ള പ്രായോഗിക ആശയങ്ങൾ.
ഡിജിറ്റൽ ഉള്ളടക്ക നിർമാണ കഴിവ് (പോസ്റ്റർ നിർമാണം, ഗെയിം ഡിസൈനുകൾ/ലഘു ആനിമേഷൻ, ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗ്).
പഠനവിഷയങ്ങളിൽ ആശയങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള നൂതന സങ്കൽപ്പങ്ങൾ.
◆ പ്രശ്നപരിഹാരശേഷിയും അന്വേഷണകൗതുകവും (Problem-Solving & Curiosity)
ദൈനംദിന ജീവിതത്തിലെയും വിദ്യാലയത്തിലെയും ലളിതമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള താൽപര്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയ ആധുനിക മേഖലകളെക്കുറിച്ചുള്ള അന്വേഷണ താൽപര്യം.
◆ ആശയവിനിമയവും സംഘപ്രവർത്തന മികവും (Communication & Teamwork)
സഹപാഠികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത.
പുതിയ സാങ്കേതിക ആശയങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും പരിശീലനം ചെയ്യാനുമുള്ള ആശയവിനിമയ പാടവം.
അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ITE/D.El.Ed Level)
ഭാവി അധ്യാപകരിൽ വിദ്യാഭ്യാസ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (Institute of Teacher Education) സ്ഥാപനങ്ങളിൽ ഐ.ടി ക്ലബ്ബുകൾ രൂപീകരിക്കേണ്ടതാണ്.
- പ്രവർത്തനങ്ങൾക്കു മേൽനോട്ടവും ബോധനപരമായ പിന്തുണയും നൽകും വിധം സ്ഥാപനതലത്തിൽ ക്രമീകരിക്കണം.
◆ ചുമതലകൾ – സ്കൂൾ തലം
സ്കൂൾ തലത്തിൽ ഐ.ടി ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
സ്കൂൾ തലത്തിൽ അധ്യാപകർക്ക് വിദ്യാഭ്യാസ സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന നൂതന ആശയങ്ങൾ കൈമാറുന്നതിന് വേണ്ടി യുക്തമായ അധ്യാപക പരിശീലനങ്ങൾ സംഘടിപ്പിക്കുക.
പഠന സാമഗ്രികളുടെ നിർമാണങ്ങൾ സംഘടിപ്പിക്കുക.
- സ്കൂൾ തലത്തിൽ കുട്ടികൾക്കായി പ്രതിഭാപോഷണ പരിപാടികൾ സംഘടിപ്പിക്കുക.
- വിദ്യാർത്ഥി ക്ലബ്ബുകൾ, ക്ലാസുകൾ, സംവാദങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ, പുതിയ ഡിജിറ്റൽ സങ്കേതങ്ങൾ, ക്ലാസുകൾ എന്നിവയ്ക്കായി സഹകരണം ഉറപ്പുവരുത്തുക. സംയുക്തമായി കൈകൊള്ളുന്നതിനുള്ള ചർച്ചകളും സ്കൂൾതല പരിശീലനങ്ങളും സംഘടിപ്പിക്കുക.
- പൊതുവിദ്യാലയങ്ങളുടെ നേതൃത്വത്തിൽ ഐ.ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്. മാസത്തിൽ ഒരിക്കൽ എല്ലാ അധ്യാപകരുടെയും ക്ലബ്ബ് കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി പ്രവർത്തന അവലോകന യോഗങ്ങൾ നടത്തണം. അധ്യാപകർ വിദ്യാഭ്യാസ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പുതിയ മാതൃകകളെയും പുതിയ അധ്യയനരീതികളെയും കുട്ടികളുടെ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിലായിരിക്കണം. ഐ.ടി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി എല്ലാ സ്കൂളിലും വർഷംതോറും ഒരു പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്.
വിദ്യാഭ്യാസ ജില്ലാതലം (Educational District Level Committee)
◆ ഘടന
ചെയർമാൻ: ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO)
ജില്ലാ വിദ്യാഭ്യാസ കോർഡിനേറ്റർ: ഡയറ്റ് ഫാക്കൽറ്റി (DIET Faculty)
ജില്ലാ വിദ്യാഭ്യാസ കൺവീനർ: ഹൈസ്കൂൾ വിഭാഗം പ്രതിനിധി (HS Section – ET Club കൺവീനർ)
◆ അംഗങ്ങൾ (Members)
എ.ഇ.ഒ പ്രതിനിധി (AEO Representative)
ITE പ്രതിനിധി (പുറമെ)
ഹൈസ്കൂൾ (HS) വിഭാഗം പ്രതിനിധി
ഹയർസെക്കൻഡറി (HSS) വിഭാഗം പ്രതിനിധി
വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) വിഭാഗം പ്രതിനിധി
യു.പി (UP) വിഭാഗം പ്രതിനിധി
◆ പ്രത്യേക നിർദ്ദേശങ്ങൾ
1. എ.ഇ.ഒ പ്രതിനിധിയുടെ തെരഞ്ഞെടുപ്പ്: സമിതിയിലേക്കുള്ള എ.ഇ.ഒ പ്രതിനിധിയെ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജില്ലാ വിദ്യാഭ്യാസ അധികാരികളുമായി ചേർന്ന് തെരഞ്ഞെടുക്കണം.
2. വിവിധ വിഭാഗം പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്:
ഹൈസ്കൂൾ വിഭാഗം പ്രതിനിധിയെ ഡി.ഇ.ഒ നേരിട്ട് തെരഞ്ഞെടുക്കേണ്ടതാണ്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രതിനിധികളെ അതത് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച് ജില്ലാ ഐ.ടി ക്ലബ്ബ് തെരഞ്ഞെടുക്കേണ്ടതാണ്.
3. കൺവീനർ: ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സ്കൂൾതല ഐ.ടി ക്ലബ്ബിന്റെ കൺവീനർ ആയിരിക്കണം.
◆ ചുമതലകൾ – വിദ്യാഭ്യാസ ജില്ലാതലം
- ജില്ലാതലത്തിൽ നിന്നുള്ള പരിശീലനങ്ങളെ ഏകോപിപ്പിക്കുകയും വിദ്യാഭ്യാസജില്ലയിൽ പരിശീലന പരിപാടികൾ നടത്തുകയും ചെയ്യുക.
- അന്തർവിഷയാധിഷ്ഠിതങ്ങളിലെ ജീവിതനൈപുണ്യം, ദുരന്തനിവാരണം, സംസ്കാരം തുടങ്ങി വിദ്യാലയങ്ങളുടെ സാമൂഹിക പരമായ ഉൽപ്പന്നങ്ങളുടെയൊക്കെ പഠനവസ്തുക്കൾ തയ്യാറാക്കുക.
- വിദ്യാഭ്യാസമേഖലയിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യയെ നിരീക്ഷിക്കുന്നതിനും വിവിധ മേഖലകൾ മുഖ്യമായി പ്രതിനിധാനത്തിൽ പങ്കാളികളാക്കുന്നതിനും ഒരു വിദഗ്ധർ ഗ്രൂപ്പ് പ്രവർത്തിപ്പിക്കുക.
- വിദ്യാലയതലങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ, ഐ.ടി ക്ലബ്ബ് നടത്തി വരുന്ന എല്ലാ വിദ്യാഭ്യാസസാങ്കേതിക പരിപാടികളും നേട്ടപ്രദമായ പങ്കാളിത്തം പരിഗണിക്കുക.
ജില്ലാതലത്തിൽ പഠനസാമഗ്രികളുടെ വികസനവും തയ്യാറാക്കലുമായി ബന്ധപ്പെട്ട് അതത് വിദ്യാഭ്യാസ ജില്ലകളുടെ സഹായം ഉറപ്പാക്കുക. രണ്ട് മാസത്തിൽ ഒരിക്കൽ വിദ്യാഭ്യാസജില്ലാതല കമ്മിറ്റി ചേർന്ന് വിദ്യാലയ ജില്ലാ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. (മേഖലയിൽ ജില്ലാ വിദ്യാഭ്യാസ കോർഡിനേറ്ററിന്റെ നേതൃത്വവും നിർവഹണം – DIET ഫാക്കൽറ്റി)
ജില്ലാ തലം (District Level Committee)
◆ ഘടന
ചെയർമാൻ: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ കൺവീനർ: പ്രിൻസിപ്പൽ, ഡയറ്റ് (DIET Principal)
ജില്ലാ കോർഡിനേറ്റർ: ഡയറ്റ് നിശ്ചയിക്കുന്ന ET
ജില്ലാ ജോയിന്റ് കോർഡിനേറ്റർ: ഡയറ്റ് ഫാക്കൽറ്റി (ET) അല്ലെങ്കിൽ ഡയറ്റ് പ്രിൻസിപ്പൽ നിശ്ചയിക്കുന്ന മറ്റ് ഫാക്കൽറ്റി അംഗം.
◆ ജോയിന്റ് കോർഡിനേറ്റർമാർ (Joint Coordinators)
HSS വിഭാഗം കൺവീനർ
VHSE വിഭാഗം കൺവീനർ
HS വിഭാഗം കൺവീനർ
UP വിഭാഗം കൺവീനർ
ITE വിഭാഗം പ്രതിനിധി (D.El.Ed)
◆ മറ്റ് നിർവാഹക അംഗങ്ങൾ
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധർ (പരമാവധി 2 പേർ)
IT/AI/വിഷ്വൽ മീഡിയ വിദഗ്ധർ (പരമാവധി 2 പേർ)
◆ പ്രത്യേക നിർദ്ദേശങ്ങൾ
- ജോയിന്റ് കോർഡിനേറ്റർമാരുടെ തെരഞ്ഞെടുപ്പ്: അതത് ഡയറ്റ് പ്രിൻസിപ്പൽമാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുമായി കൂടിയാലോചിച്ച് തെരഞ്ഞെടുക്കണം. (ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളെ തെരഞ്ഞെടുക്കാൻ അതത് മേഖലകളിലെ ജില്ലാ സമിതിയുമായി കൂടിയാലോചിച്ച് യു.പി & എച്ച്.എസ് എന്നിവയ്ക്കും തെരഞ്ഞെടുപ്പുണ്ടായിരിക്കണം).
- മേഖലാ വിഭാഗങ്ങൾ: ഹയർസെക്കൻഡറി (HSS), വി.എച്ച്.എസ്.ഇ (VHSE).
◆ ചുമതലകൾ – ജില്ലാ തലം
- സംസ്ഥാനത്തിൽ നിന്നുള്ള പരിശീലനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിൽ പരിശീലന പരിപാടികൾ നടത്തുക.
- അതത് ജില്ലകളിലെ ജീവിതനൈപുണ്യം, ദുരന്തനിവാരണം, സംസ്കാരം തുടങ്ങി ജില്ലയുടെ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ട പഠനവസ്തുക്കൾ തയ്യാറാക്കുക.
- സാങ്കേതികവിദ്യയെ സംബന്ധിച്ചുകൊണ്ടുള്ള അവരുടെ മുന്നേറ്റങ്ങൾ വിദ്യാഭ്യാസമേഖലയിലെ വിവിധതലങ്ങളിൽ കൃത്യമായി എത്തിക്കുന്നതിനും വേണ്ട ഒരു വിദഗ്ധർ ഗ്രൂപ്പ് പ്രവർത്തിപ്പിക്കുക.
- ജില്ലാതലത്തിൽ നടക്കുന്ന പരിശീലനങ്ങൾ, ഐ.ടി ക്ലബ്ബ് നടത്തി വരുന്ന എല്ലാ വിദ്യാഭ്യാസസാങ്കേതിക പരിപാടികളും നേട്ടങ്ങളും വിലയിരുത്തുക.
- ത്രൈമാസ പാഠ്യപദ്ധതി പരിഷ്കരിക്കുക.
- സംസ്ഥാനതലത്തിൽ പഠനസാമഗ്രികളുടെ വികസനവും, ശില്പശാലകൾ, അധ്യാപക-വിദ്യാർത്ഥി ശാക്തീകരണ പരിപാടികൾ എന്നിവയ്ക്കായി ജില്ലകളിലെ ക്ലബ്ബുകളുടെ സഹകരണം ഉറപ്പാക്കുക. രണ്ട് മാസത്തിൽ ഒരിക്കൽ ജില്ലാതല കമ്മിറ്റി ചേർന്ന് ജില്ലാതല പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്.
സംസ്ഥാന തലം (STATE LEVEL)
◆ ഘടന
ചെയർമാൻ: ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
വൈസ് ചെയർമാൻ: പൊതുവിദ്യാഭ്യാസ സെക്രട്ടറി
ജനറൽ കൺവീനർ: ഡയറക്ടർ (SIET)
സ്റ്റേറ്റ് കോർഡിനേറ്റർ: സീനിയർ അക്കാദമിക് കോർഡിനേറ്റർ (SIET)
രക്ഷാധികാരി:
പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE)
അംഗങ്ങൾ
CIET-NCERT പ്രതിനിധി
ഡയറക്ടർ എസ്.സി.ഇ.ആർ.ടി
ഡയറക്ടർ കൈറ്റ്
ഡയറക്ടർ ഐ.എച്ച്.ആർ.ഡി
ജോയിന്റ് ഡയറക്ടർ (എച്ച്.എസ്.എസ്)
ഡയറക്ടർ വി.എച്ച്.എസ്.ഇ
സാങ്കേതിക/വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ
◆ സംസ്ഥാന തല സമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും
1. നയരൂപീകരണവും മാർഗനിർദേശവും (Policy Formulation & Strategic Guidance)
സംസ്ഥാനത്തെ സ്കൂളിലെ വിദ്യാഭ്യാസ സാങ്കേതിക (ഐ.ടി) ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കുള്ള പൊതുനയങ്ങളും മാർഗരേഖകളും രൂപീകരിക്കുക.
ഓരോ വിദ്യാഭ്യാസ വർഷങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങളും അനുഭവങ്ങളുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുക.
2. പാഠ്യപദ്ധതി സാങ്കേതിക വിന്യാസം (Curriculum Integration with ET & AI)
പാഠ്യപദ്ധതിയിൽ വിഷ്വൽ സ്റ്റോറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ ഫലപ്രദമായി സംയോജിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക.
CIET-NCERT, SCERT എന്നിവയുടെ സഹകരണത്തോടെ ഗുണമേന്മയുള്ള ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിന് വേണ്ടതും വികസിപ്പിക്കുക.
3. വകുപ്പുതല ഏകോപനം (Inter-Departmental Coordination)
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ വിഭാഗങ്ങൾ (ജനറൽ, HSS, VHSE) തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ഡയറക്ടറേറ്റ്, അക്കാദമി, വിദ്യാഭ്യാസം തുടങ്ങിയ മാധ്യമങ്ങളിലൂടെ വിദ്യാഭ്യാസ ഉള്ളടക്കങ്ങളുടെ പ്രചാരണത്തിനും വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനും നേതൃത്വം നൽകുക.
4. വിഭവസമാഹരണവും സാമ്പത്തിക ആസൂത്രണവും (Resources Allocation & Budgeting)
- പരിശീലനങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക, ഭൗതിക വിഭവങ്ങൾ വകയിരുത്തുകയും നീക്കിവെക്കുകയും ചെയ്യുക.
- ജില്ലാ, ഉപജില്ല, സ്കൂൾതല സമിതികൾക്ക് ആവശ്യമായ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുക.
5. മേൽനോട്ടവും അവലോകനവും മൂല്യനിർണയവും (Monitoring, Review & Evaluation)
- ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ പ്രായോഗിക പുരോഗതി കൃത്യമായി കണ്ടെത്തി വിലയിരുത്തുക.
- സംസ്ഥാനതല വിദ്യാഭ്യാസ സാങ്കേതികമേളകൾ, പ്രദർശന/ശില്പശാല മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യുക.

