ടീച്ചറേ, പുതിയ മരുന്നുകളൊക്കെ ഉണ്ടാക്കുമ്പോൾ അത് ആദ്യം എലികളിലും കുരങ്ങുകളിലുമൊക്കെയാണല്ലോ പരീക്ഷിക്കുന്നത്. ചിലപ്പോൾ ഈ പരീക്ഷണങ്ങൾ പരാജയപ്പെടാറുമുണ്ട്. മനുഷ്യരിൽ ഉപയോഗിക്കുമ്പോൾ മരുന്നുകൾ, ലാബിൽ കൃത്രിമമായി ഉണ്ടാക്കുന്ന അവയവങ്ങളിൽ പരീക്ഷിക്കാൻ കഴിയില്ലേ?" ക്ലാസിലേക്ക് കടന്നുവന്ന ടീച്ചറോട് അപ്പു ചോദിച്ചു.
തീർച്ചയായും സാധിക്കും. സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്നത് പോലെ ലെ ലാബിൽ വളർത്തിയെടുക്കുന്ന കുഞ്ഞൻ അവയവങ്ങളാണ് ഓർഗനോയിഡുകൾ'.
ലാബിൽ അവയവങ്ങൾ വളർത്തുകയോ? അതെങ്ങനെയാ ടീച്ചേ?' അഞ്ജന ചോദിച്ചു. 'നമ്മുടെ ശരീരത്തിലെ സ്റ്റെം സെല്ലുകൾ അഥവാ മൂലകോശങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.' ടീച്ചർ വിശദീകരിച്ചു.
ശരീരത്തിലെ ഏതുതരം കോശങ്ങളായും മാറാൻ ശേഷിയുള്ള കോശങ്ങളാണ് ഇവ. ഒരു വ്യക്തിയുടെ രക്തത്തിൽ നിന്നോ ചർമത്തിൽ നി ന്നോ എടുക്കുന്ന സ്റ്റെ സെല്ലുകളെ പ്രത്യേക ത്രീ-ഡി മാധ്യമങ്ങളിൽ വളർത്തുമ്പോൾ, അവ സ്വയം സംഘടിച്ച് യഥാർഥ അവയവങ്ങളു ടെ അതേ ഘടനയുള്ള കുഞ്ഞൻ പതിപ്പു കളായി മാറും. തലച്ചോറ്, കരൾ, വൃക്ക, കു ടൽ തുടങ്ങിയ അവയവങ്ങളുടെ കുഞ്ഞൻ മോഡലുകൾ ഇന്ന് ലാബിൽ വളർത്തിയെ ടുക്കാൻ കഴിയും.'
'അപ്പോ ഇത് യഥാർഥ തലച്ചോറോ കര ളോ ഒക്കെ പോലെ പ്രവർത്തിക്കുമോ'? അപ്പുവിന് ആകാംക്ഷയായി.
'മുഴുവനായിട്ടല്ലെങ്കിലും, ഒരു അവയവം ഉള്ളിൽ എങ്ങനെ ആയിരിക്കുന്നുവോ അതേ കോശഘടനയും രാസപ്രവർത്തന ങ്ങളും ഇവയ്ക്കുമുണ്ടാകും'. ടീച്ചർ തുടർന്നു. "മനുഷ്യന്റെ തലച്ചോറിനുള്ളിൽ കാൻസ റോ അൽസ്ഹൈമേഴ്സോ ഒക്കെ എങ്ങ നെയാണ് ബാധിക്കുന്നത് എന്ന് ഈ കു ഞ്ഞൻ മോഡലുകളിലൂടെ ശാസ്ത്രജ്ഞർ ക്ക് നേരിട്ട് നിരീക്ഷിക്കാം. അതുപോലെ പു തിയ മരുന്നുകൾ ഈ ഓർഗനോയിഡുകളിൽ പരീക്ഷിച്ച് അവയുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്താം. ഇതു വഴി മരുന്ന് പരീക്ഷണങ്ങൾക്കായി എലികളെയും മറ്റ് ജന്തുക്കളെയും ഉപയോഗിക്കുന്നത് ഒഴിവാക്കാനും സാധിക്കും."
'ടീച്ചറേ, നമ്മൾ മുൻപ് പറഞ്ഞ പേഴ്സനലൈസ്ഡ് മെഡിസിന് ഇത് ഉപയോഗിക്കാൻ പറ്റുമോ?' അഞ്ജന ചോദിച്ചു.
'വളരെ മികച്ച നിരീക്ഷണം അഞ്ജനാ'. ടീച്ചർ ആവേശത്തോടെ പറഞ്ഞു. 'ഒരു കാൻസർ രോഗിയുടെ ശരീരത്തിലെ കോശങ്ങൾ എടുത്ത് ലാബിൽ അദ്ദേഹത്തിന്റെ തന്നെ ട്യൂമറിന്റെ ഒരു കുഞ്ഞൻ ഓർഗനോയിഡ് ഉണ്ടാക്കുന്നു. എന്നിട്ട് നൂറുകണക്കിന് ക്യാൻസർ മരുന്നുകൾ ആ കുഞ്ഞൻ ട്യൂമറിൽ പരീക്ഷിച്ചു നോക്കും. അതിൽ ഏറ്റവും വേഗത്തിൽ ആ ട്യൂമറിനെ നശിപ്പിക്കുന്ന മരുന്ന് ഏതാണോ, അത് മാത്രം കൃത്യമായി രോഗിക്ക് നൽകാം. ഇത് ചികിത്സാ രംഗത്ത് വലിയ വിജയമാണ് നൽകുന്നത്.'
ടീച്ചർ ക്ലാസ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു: 'ഒരു അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ദാതാക്കളെ കാത്തു നിൽക്കാതെ, ഭാവിയിൽ രോഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് പുതിയ അവയവങ്ങൾ പൂർണമായി നിർമിച്ച് മാറ്റിവയ്ക്കുന്ന തലത്തിലേക്ക് ഈ സാങ്കേതികവിദ്യ നമ്മളെ എത്തിക്കും.'

