കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം.
WEBSITE LINK-CLICK HERE
ആർക്കൊക്കെ അപേക്ഷിക്കാം?
- 2026-27 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അർഹത.
- 2025-26 അധ്യയന വർഷത്തിൽ ഏഴാം ക്ലാസിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം.
- പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. കുടുംബത്തിന്റെ വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ കവിയരുത്.
- സംസ്ഥാന സർക്കാരിന് കീഴിലുള്ള റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല.
വര്ഷം 12,000 രൂപ
- കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ച് കേരളത്തിൽ ഓരോ അധ്യയനവർഷവും എട്ടാം ക്ലാസിൽ പഠിക്കുന്ന 3,473 കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത.
- തിരഞ്ഞെടുക്കപ്പെടുന്ന പെടുന്നവർക്ക് ഒൻപത്, 10, 11, 12 ക്ലാസുകളിൽ പ്രതിവർഷം 12,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.
- സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർത്ഥികൾ തുടർന്നും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കണം.
- ഒൻപതാം ക്ലാസിൽ ലഭിക്കുന്ന സ്കോളർഷിപ്പ് 10-ാം ക്ലാസിലും ലഭിക്കണമെങ്കിൽ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടണം. തുടർന്ന് സ്കോളർഷിപ്പ് ലഭിക്കാൻ 10-ാം ക്ലാസിൽ 60 ശതമാനവും പ്ലസ് വണ്ണിൽ 55 ശതമാനവും മാർക്ക് നേടണം.
- പട്ടിക വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്.
- ഓരോ വർഷവും നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ പുതുക്കണം.
രണ്ട് പരീക്ഷകൾ; 180 ചോദ്യങ്ങൾ
- നവംബർ ഏഴിനാണ് പരീക്ഷ.
- 90 മിനുട്ട് വീതമുള്ള രണ്ട് ഭാഗങ്ങളായാണ് പരീക്ഷ.
- ഓരോ ഭാഗത്തും ഒ.എം.ആർ രീതിയിലുള്ള 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
- ആദ്യ ഭാഗമായ മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT)ൽ സാദൃശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, പാറ്റേണുകൾ തിരിച്ചറിയൽ, സംഖ്യാശ്രേണികൾ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിന്നാണ് ചോദ്യങ്ങൾ.
- രണ്ടാം ഭാഗമായ സ്കോളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (SAT)ൽ ഏഴ്, എട്ട് ക്ലാസുകളിലെ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക് വീതം ലഭിക്കും.
- ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാണ്. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം.
- MAT, SAT എന്നീ രണ്ട് ഭാഗങ്ങളിലുമായി 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത. പട്ടിക വിഭാഗക്കാർക്ക് 32 ശതമാനം മാർക്ക് മതി.
അപേക്ഷ ഓൺലൈനായി
- www.nmmse.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസില്ല.വിദ്യാർത്ഥികൾക്ക് സ്വന്തമായോ സ്കൂൾ മേധാവി വഴിയോ അപേക്ഷിക്കാം.
- സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്കൂൾ മേധാവിക്ക് വെരിഫിക്കേഷനായി നൽകണം.
- അപേക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.

