OPEN എ ഐ യുടെ ഏറ്റവും പുതിയ മോഡലായ ജിപിടി 6 ആസ്ട്ര പുറത്തിറങ്ങിയതിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ചയിൽ വമ്പൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) എന്ന രണ്ടാം ഘട്ടത്തിലേക്ക് നിർമിതബുദ്ധി കടക്കുമോ എന്ന വിശ്വാസത്തിലാണ് ടെക് ലോകം.
എന്താണ് എജിഐ?
എജിഐ മനുഷ്യനെപ്പോലെ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പുതിയ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുന്ന എഐയുടെ അടുത്ത വളർച്ചാഘട്ടംത്തെയാണ് എജിഐ എന്നു വിളിക്കുന്നത്. നിലവിലുള്ള എഐ മോഡലുകളെക്കാൾ ശക്തമായ നിർമിതബുദ്ധി മോഡലെന്ന ആശയമാണിത്. മനുഷ്യ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന എഐ അടുത്ത ഘട്ടിൽ ഒരു മനുഷ്യനെപ്പോലെ സ്വയം ചിന്തിക്കുമെന്നു സാരം.
ആസ്ട്ര
കംപ്യൂട്ടറുകൾ സ്വയം നിയന്ത്രിക്കാനും സ്പ്രഡ്ഷീറ്റ് ഉപയോഗിച്ചുള്ള ജോലികൾ, പ്രസന്റേഷൻ നിർമാണം, കോഡിങ് മുതലായവ അതിവേഗത്തിൽ ചെയ്യാനും സ്വയം തീരുമാനമെടുക്കാനും ആസ്ട്രയ്ക്ക് സാധിക്കും. ഇതെല്ലാം ആസ്ട്രയെ എജിഐയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാക്കുന്നു.
'പ്രൊജക്ട് ആസ്ട്ര' എന്നപേരിൽ ഗൂഗിളും എഐയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. എജിഐ എന്ന തിന് ഇപ്പോഴും വ്യക്തമായ നിർവചനമില്ലാത്തതിനാൽ 'എജിഐ എത്തി' എന്ന ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പരിമിതികളുണ്ട്. ഇത്രയും ശക്തമായ എഐ സംവിധാനം അസാധ്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ എഐ ലോകത്ത് അസാധ്യമെന്ന വാക്കുതന്നെ അപ്രസക്തമാണെന്നാണ് മറുവാദം.
എഎസ്ഐ
എംഐഎ കഴിഞ്ഞുള്ള അടുത്ത ഘട്ടമാണ് എഎസ്ഐ അഥവാ ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ്. മനുഷ്യ ബുദ്ധിയെ പല മേഖല കളിലും മറികടക്കുന്ന എഐയെയാണ് ഇത് സൂചിപ്പിക്കുന്നത്. നില വിൽ ഇതൊരു സങ്കൽ പം മാത്രം

