LP വിഭാഗത്തിന് മാത്രം
- ശേഖരണം, ചാർട്ട് എന്നിവയിലേതെങ്കിലുമൊന്നിൽ ഓരോ വിദ്യാലയത്തിലെ 2 കുട്ടികൾക്കു വീതം പങ്കെടുക്കാം. ശേഖരണമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നാണയങ്ങളും കറൻസിയും, പുരാവസ്തുക്കൾ, സ്റ്റാമ്പുകൾ, ഫോസിലുകൾ, ശിലകൾ എന്നിവയിലെ ഏതെങ്കിലും ഒരു ഐറ്റം മാത്രം ഉൾപ്പെടുത്തണം. ചാർട്ട് തിരഞ്ഞെടുക്കുന്നവർ 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തെ ആധാരമാക്കി 6 ചാർട്ട് തയാറാക്കാൻ പരിശീലിച്ചു വരണം. സംഘാടകർ നൽകുന്ന ചാർട്ട് പേപ്പറുകളിൽ ഈ വിഷയത്തെ ആധാരമാക്കി തുടർച്ചയുള്ളതും ക്രമബന്ധിതവുമായ 6 ചാർട്ടുകളാണു തയാറാക്കേണ്ടത്. 2 പേരുടെ ടീം ആയാണു മത്സരം. സ്കെച്ച് പെൻ, സ്കെയിൽ മുതലായവ കൊണ്ടുവരണം. ആൽബം തയാറാക്കൽ- 3 മണിക്കൂർ കൊണ്ട് 2 പേർ ചേർന്ന് കേരളത്തിലെ ഉത്സവങ്ങൾ, ഗതാഗതവും വാർത്താവിനിമയവും, കേരളം- കലാവ സ്ഥയും, പ്രകൃതിദുരന്തങ്ങളും എന്നിവയിൽ ഏതെ ജില്ലും ഒന്നിനെ അധികരിച്ച് 10 ഷീറ്റുകൾ വരെ ഉൾപ്പെടുത്തി (പുറപ്പട്ട ഉൾപ്പെടെ) ആൽബം തയാറാക്കണം. സംഘാടകർ നൽകുന്ന ഷീറ്റുകളുടെ 2 പുറവും ഉപയോഗപ്പെടുത്തി പത്രാസികകളിൽ നിന്നും മറ്റും വിഷയാധിഷ്ഠിതമായ ചിത്രങ്ങൾ വെട്ടിയെടുത്ത് ഷീറ്റുകളിൽ ഒട്ടിക്കുകയാണു വേണ്ടത്. ഒപ്പം വിശദീകരണക്കുറിപ്പും നൽകണം. ഫോട്ടോ കോപ്പിയോ പ്രിന്റുകളോ പാടില്ല. പശ, കത്രിക നിറങ്ങൾ തുടങ്ങിയവ കരുതണം.
- UP, HS, HSS എന്നീ വിഭാഗങ്ങൾക്കായുള്ള മത്സര ഇനങ്ങളാണു പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നിവ.
- അറ്റ്ലസ് നിർമാണം, പ്രാദേശിക ചരിത്രരചന, ചരിത്ര സെമിനാർ എന്നീ മത്സരങ്ങൾ HS, HSS വി ഭാഗങ്ങൾക്കു മാത്രമായുള്ളവയാണ്.
ക്വിസ്
- LP മുതൽ HSS വരെയുള്ള വിഭാഗങ്ങൾക്കു ക്വിസ് മത്സരമുണ്ടാകും. ഓരോ വിഭാഗത്തിലും ഓരോ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടിക്ക് പങ്കെടുക്കാം. ചോദ്യങ്ങളിൽ ഒരു നിശ്ചിതഭാഗം പാഠപുസ്തകങ്ങളിൽ നിന്നുമായിരിക്കും.
പ്രസംഗം
- ഓരോ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടി, 5 മിനിറ്റ് മുൻപ് ജഡ്ജസ് നൽകുന്ന സാമൂഹ്യശാസ്ത്ര, പാരിസ്ഥിതിക സംബന്ധിയായ വിഷയത്തെ ആധാരമാക്കി 5 മിനിറ്റാണു പ്രസംഗിക്കേണ്ടത്.
അറ്റ്ലസ്
- വ്യക്തിഗത മത്സരം വാ ട്ടർ കളർ, കളർ പെൻ സിലുകൾ, ക്രയോൺസ് എന്നിവ ഉപയോഗിക്കാം. ഔട്ട് ലൈൻ വരയ്ക്കുന്നതിനായി ബോൾ പെൻ, ജെൽ പെൻ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം, ഇന്ത്യയുടെ ഭൗതിക ഭൂപടം, ഇന്ത്യ-നെൽക്കഷി, ഇന്ത്യ-മൺസൂൺ തുടങ്ങിയ 10 വിഷയങ്ങൾ വിധികർത്താക്കൾ നൽകും. 7 ഭൂപടങ്ങളാണു തയാറാക്കേണ്ടത്. ആദ്യം പറഞ്ഞ 2 വിഷയങ്ങൾ നിർബന്ധമാണ്. രാഷ്ട്രീയ ഭൂപടം ഗ്രിഡ് റഫറൻസോടെ വരയ്ക്കാൻ ശ്രദ്ധിക്കണം. കൂടാതെ കവർ പേജും, ഉള്ളടക്കം രേഖപ്പെടുത്തിയ പേജുമുണ്ടായിരിക്കണം.
സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ
- 2 കുട്ടികൾക്കു വീതം പങ്കെടുക്കാവുന്ന 'ഓൺ ദ സ്റ്റോട്ട്' മത്സരങ്ങളാണ് ഇവ. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് അവരവരുടെ പാഠ ഭാഗങ്ങളെ ആസ്പദമാക്കി 3 മണിക്കൂർ സമയം കൊണ്ട് പരമാവധി 2 x 2 മീറ്റർ തറവിസ്തൃതിയുള്ള മോഡലുകൾ തയാറാക്കി അവതരിപ്പിക്കണം. 5 ചാർട്ടുകളും കൂടെ പ്രദർശിപ്പിക്കാം. സാങ്കേതിക മികവ്, നിർമാണ പാടവം, ചോദ്യങ്ങളോടുള്ള പ്രതികരണം എന്നിവയെല്ലാം മൂല്യ നിർണയത്തിനു പരിഗണിക്കുന്നതാണ്.
പ്രാദേശിക ചരിത്രരചന
- ഒരു പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം 3 മണിക്കൂർ കൊണ്ട് തയാറാക്കണം. വ്യക്തിഗത മത്സരം. ഒരു പ്രദേശത്തിന്റെ രാഷ്ട്രീയ - സാംസ്കാരിക - സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ ചരിത്രങ്ങൾ പരാമർശിച്ചുകൊണ്ടായിരിക്കണം രചന. ഇതിലെ ഏതെങ്കിലും ഒരു വിഷയം ഊന്നൽ മേഖലയായി വിധികർത്താക്കൾ പറയുമ്പോൾ ആ മേഖലയ്ക്കു കൂടുതൽ പ്രാധാന്യം നൽകി രചന നിർവഹിക്കുവാൻ ശ്രദ്ധിക്കണം. സ്ഥലനാമ ചരിത്രം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, വിദേശബന്ധം തുടങ്ങിയവയെല്ലാം രചനയിൽ പരാമർശിക്കപ്പെടണം. രചനയെ ആധാരമാക്കി 5 മിനിറ്റ് ദൈർഘ്യമുള്ള മുഖാമുഖമുണ്ടാകും. രചനയുമായിബന്ധപ്പെട്ട പ്രധാന ഡോക്യുമെന്റുകൾ ഈ സമയത്ത് കാണിക്കാം. ഡിജിറ്റൽ അവതരണം അനുവദനീയമല്ല. ഒരു വിദ്യാലയത്തിൽ നിന്നും ഒരു കുട്ടിക്കാണ് അവസരം.
ചരിത്ര സെമിനാർ
- ഹൈസ്കൂൾ വിഭാഗത്തിലെ സെമിനാർ വിഷയം ഫ്യൂഡലിസത്തിന്റെ തകർച്ചയും ആധുനികതയുടെ ആവിർഭാവവും എന്നതാണ്. ഇതിനെ ആധാരമാക്കിയുള്ള 5 ഉപവിഷയങ്ങളിൽ നിന്നു മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപ് നറുക്കെടുക്കുന്ന വിഷയത്തെ ആധാരമാക്കി യാണു സെമിനാർ പ്രബന്ധം തയാറാക്കേണ്ടത്. റഫറൻസ് മെറ്റീരിയൽ കൊണ്ടുവരാവുന്നതാണ്. HSS സെമിനാർ വിഷയം ആധുനിക ലോകത്ത് ഐക്യരാഷ്ട്രസംഘടനയുടെ പ്രസക്തി എന്നതാണ്.
- ശരിയായ റഫറൻസ് സഹായത്തോടെ സർഗാത്മകമായ ചരിത്ര സെമിനാർ തയാറാക്കുമ്പോൾ [റഫർ ചെയ്യുവാൻ 1 മണിക്കൂർ, തയാറാക്കാൻ 2 മണിക്കൂർ] - 40 സ്കോർ
- ഭംഗിയായി അവതരിപ്പിക്കുമ്പോൾ [സമയം - 5 mts] - 40 സ്കോർ
- ഇതുമായി ബന്ധപ്പെട്ട ചർച്ചയുടെ മികവിന് - 10 സ്കോർ
- ദൃശ്യ ശ്രാവ്യ ഉപാധികളുടെ കൃത്യ ഉപയോഗത്തിന് - 10 സ്കോർ. പരമാവധി 100 സ്കോർ
അധ്യാപകർക്കും മത്സരം
- സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന LP മുതൽ HSS വരെ യുള്ള അധ്യാപകർക്ക് ടീച്ചിംഗ് എയ്ഡ് മത്സരവും മുണ്ട്. തത്സമയ മത്സരമാണ് ഇതും.

