CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. A-29
QUESTIONS
1. 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത് ആര്?
ഉത്തരം: മീരാബായ് ചാനു — വെയ്റ്റ്ലിഫ്റ്റിങ്
2. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽനിന്ന് 2026 ജൂലൈയിൽ പിന്മാറിയ രാജ്യം ഏതാണ്?
ഉത്തരം: വെനസ്വേല
3. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ മന്ത്രി ആരാണ്?
ഉത്തരം: പ്രൾഹാദ് ജോഷി
4. വംശനാശം സംഭവിച്ച ജീവിയായ മാമത്തിന്റെ ഫോസിലുകൾ അടുത്തിടെ കണ്ടെത്തിയ നദി ഏതാണ്?
ഉത്തരം: ഡാന്യൂബ് നദി
5. കേരളത്തിലെ ചരിത്രരേഖകൾ ഡിജിറ്റലാക്കി സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
ഉത്തരം: ഗ്രന്ഥപുര
6. ലോക ചെസ് ഫെഡറേഷന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായ ഇന്ത്യക്കാരൻ ആരാണ്?
ഉത്തരം: വിശ്വനാഥൻ ആനന്ദ്
7. ‘വിഹഗം’ എന്ന വാക്കിന്റെ അർഥം എന്താണ്?
ഉത്തരം: പക്ഷി
8. കൊച്ചി കപ്പൽനിർമാണശാല 2026 ജൂലൈയിൽ നിർമിച്ച് കമ്മീഷൻ ചെയ്ത യുദ്ധക്കപ്പലിന്റെ പേരെന്ത്?
ഉത്തരം: മച്ചിലിപ്പട്ടണം
9. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഡെങ്കിപ്പനി പ്രതിരോധ വാക്സീൻ ഏതാണ്?
ഉത്തരം: ക്യൂഡെങ്ക (Qdenga)
10. ബ്രിട്ടീഷ് മന്ത്രിസഭയിൽ AI മന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ്?
ഉത്തരം: കനിഷ്ക് നാരായണൻ
11. കേരളത്തിലെ ആദ്യ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്?
ഉത്തരം: കണിച്ചാർ, കണ്ണൂർ
12. “തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുംഗമാം വാനിൻചോട്ടിലാണെന്റെ വിദ്യാലയം” — ഈ വരികൾ എഴുതിയ മലയാള കവി ആരാണ്?
ഉത്തരം: ഒളപ്പമണ്ണ
13. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ തയ്യാറാക്കിയ ചുമർചിത്രങ്ങൾക്ക് അടിസ്ഥാനമായ മലയാള നോവലേത്?
ഉത്തരം: ഇന്ദുലേഖ — ഒ. ചന്തുമേനോൻ
14. 2026-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ പുരാതന ബുദ്ധ കേന്ദ്രം ഏതാണ്?
ഉത്തരം: സാരനാഥ്
15. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത വ്യോമാഭ്യാസമായ ‘പിച്ച് ബ്ലാക്ക്’ സംഘടിപ്പിക്കുന്ന രാജ്യം ഏതാണ്?
ഉത്തരം: ഓസ്ട്രേലിയ
16. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ അറിയിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ടോൾ ഫ്രീ നമ്പർ ഏതാണ്?
ഉത്തരം: 149
17. 2026 ജൂലൈയിൽ അപകടം നടന്ന് മലയാളിയടക്കം 25 പേർ മരിച്ച സമര്ദുങ് തുരങ്കം ഏതു സംസ്ഥാനത്താണ്?
ഉത്തരം: സിക്കിം
18. ‘ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ’ എന്ന പുസ്തകം എഴുതിയ മലയാളിയായ ഫുട്ബോളർ ആരാണ്?
ഉത്തരം: സി. കെ. വിനീത്
19. സംസ്ഥാനത്തെ വൃദ്ധസദനങ്ങൾക്ക് പുതിയ പേരു നൽകി കേരള സർക്കാർ ഈയിടെ ഉത്തരവ് ഇറക്കിയിരുന്നു. പുതിയ പേരെന്ത്?
ഉത്തരം: സ്നേഹാലയം
20. ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങ് പ്രകാരം ഒന്നാമതുള്ള രാജ്യം ഏതാണ്?
ഉത്തരം: സ്പെയിൻ

