1. വിത്തിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്നതാണ്
- ലൈംഗിക പ്രത്യുൽപ്പാദനം (Sexual reproduction)
2. സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്ന രീതി ?
- കായിക പ്രജനനം (Vegetative Propagation)
3. മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള പുതിയ ചെടി ഉൽപാദിപ്പിക്കുന്നതിനുവേണ്ടി മാതൃസസ്യത്തിന്റെ കൊമ്പുകളിൽ വേരുമുളപ്പിച്ച ശേഷം മുറിച്ചു നടുന്ന രീതി ?
- പതിവയ്ക്കൽ (Layering)
4. ഒരേ വർഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ചുചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്ന രീതിയാണ് ?
- കൊമ്പ് ഒട്ടിക്കൽ (Grafting)
5. ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടിയാണ്?
- സ്റ്റോക്ക് (മൂലകാണ്ഡം)
6. ഒട്ടിക്കുന്ന കമ്പ്
- സയൺ (ഒട്ടുകമ്പ്)
7. ഒരു ചെടിയിൽ അതേ വർഗത്തിൽ പെട്ട മറ്റൊരു ചെടിയുടെ മുകുളം ഒട്ടിക്കുന്ന രീതി?
- മുകുളം ഒട്ടിക്കൽ (Budding)
8. ഒരു പൂച്ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന രീതി?
- മുകുളം ഒട്ടിക്കൽ
9. ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയെ എന്താണ് പറയുന്നത്?
- വർഗ സങ്കരണം (Hybridisation)
10. ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷഗംഗ തുടങ്ങിയവ ഏതിനം ചെടിയുടെ സങ്കരവർഗങ്ങളാണ് ?
- തെങ്ങ്
11. കാർഷിക മേഖലയിൽ സാധ്യമാകേണ്ട കാര്യങ്ങൾ ?
- മികച്ച ഉൽപ്പാദനം, വേഗത്തിൽ വിളവ് ലഭിക്കൽ, രോഗബാധ ഇല്ലാതിരിക്കൽ, കുറഞ്ഞ ചെല വിൽ പരിചരണം, മികച്ച വിത്ത് / നടീൽ വസ്തുക്കൾ ലഭ്യമാക്കൽ
12. ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത് പുതിയ തലമുറയെ ഉൽപ്പാദിപ്പിക്കുന്ന പ്രവർത്തനം ?
- ടിഷ്യുകൾച്ചർ.
13. മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള അനേകം തൈകൾ ഈ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കാം?
- ടിഷ്യുകൾച്ചർ.
14. ടിഷ്യുകൾച്ചർ സസ്യങ്ങളിലുള്ള ഏതു പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത് ?
- ടോട്ടി പൊട്ടൻസി.
15. എന്താണ് ടോട്ടി പൊട്ടൻസി ?
- അനുകൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ കോശങ്ങൾക്കും കലകൾക്കും വളരാനുള്ള കഴിവുണ്ട്. ഇതാണ് ടോട്ടി പൊട്ടൻസി.
16. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വിത്തിനങ്ങളും നടീൽ വസ്തുക്കളും കർഷകരിലെത്തിക്കുന്നത് ------- മുഖേനയാണ് ?
- കൃഷിഭവൻ
17. പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകളെയാണ് -------- എന്നുപറയുന്നത് ?
- ഇടവിള (Inter crop)
18. --------- മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താൻ സഹായകരമാണ്.
- ഇടവിള
19. ഒരു കൃഷിക്കുശേഷം അതേ കൃഷിതന്നെ ആവർത്തിക്കാതെ മറ്റൊരുവിള കൃഷിചെയ്യുന്നതാണ് -------------
- വിളപര്യയം (Crop rotation)
20. ഒരു യാന്ത്രിക കീടനിയന്ത്രണ രീതിയാണ്?
- ഫെറമോൺകെണി
21. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ?
- ഇന്ത്യ
22. വളരാൻ കഴിവുള്ള ഏതൊരു സസ്യകോശത്തിനും അനുകൂലസാഹചര്യം കിട്ടിയാൽ പുതിയൊരു സസ്യമായി വളരാൻ കഴിയും. ഈ സ്വഭാവമാണ്...... ?
- ടോട്ടി പൊട്ടൻസി.
23. ടിഷ്യുകൾച്ചർ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
- ഹേബർലാന്റ്
24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?
- പശ്ചിമബംഗാൾ
25. എൻഡോസൾഫാൻ ദുരന്തം വിതച്ച കേരളത്തിലെ ജില്ല ?
- കാസർഗോഡ്.
26. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ?
- ചിങ്ങം 1
27. മണ്ഡരി ഏതുവിളയെയാണ് ബാധിക്കുന്നത് ?
- നാളികേരം
28. പട്ടുനൂൽ എടുക്കുന്നത് പട്ടുനൂൽ ശലഭം ഏത് അവസ്ഥയിലായിരിക്കുമ്പോഴാണ് ? - സമാധി.
29. പട്ടുനൂൽപ്പുഴു വളർത്തൽ ഏതുപേരിലറിയപ്പെടുന്നു ?
- സെറികൾച്ചർ
30. വിത്തുമുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം ഏത് ?
- ബീജമൂലം
31. റൈസോബിയം ബാക്ടീരിയകൾ പ്രകൃതിയിലെ ............. ചാക്രികതയിൽ പങ്കുവഹിക്കുന്നു ?
- നൈട്രജൻ
32. സൂപ്പർ ബഗ്ഗുകൾ എന്നറിയപ്പെടുന്ന ജീവികൾ
- ബാക്ടീരിയകൾ
33. എൻഡോസൾഫാൻ, ഡി.ഡി.റ്റി മുതലായവ ഏതുതരം കീടനാശിനികളാണ് ?
- രാസകീടനാശിനികൾ
34. ഹരിതവിപ്ലവത്തിലൂടെ കൂടുതലായി ഉൽപാദിപ്പിച്ച വിളവ് ?
- ഗോതമ്പ്.
35. തെങ്ങോലപ്പുഴുവിനെതിരെ പ്രയോഗിക്കുന്ന ശത്രുകീടം ?
- ഇക് ന്യുമൻ കടന്നൽ
36. കേരളത്തിൽ എവിടെയാണ് പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
- ഓടയ്ക്കാലി.
37. കൃത്രിമമായി നിർമ്മിക്കുന്ന ഒരു വളമാണ് യൂറിയ. ഇത് ഏത് തരം വളമാണ് ?
- രാസവളം
38. കർഷകർ അവരുടെ കൃഷിഭൂമിയിൽ യൂറിയ ചേർക്കാറുണ്ട്. ഇത് ഏത് മൂലകത്തിന്റെ കുറവ് പരിഹരിക്കാനാണ് ?
- നൈട്രജൻ
39. നെൽപാടങ്ങളിലെ മണ്ണിന്റെ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കാൻ സ്വീകരിക്കാവുന്ന നല്ല മാർഗം ?
- ഇടവിളയായി പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുക.
40. ഒരേ സ്വഭാവമുള്ള അനേകം ചെടികളെ ഒരു തൈചെടിയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് സൃഷ്ടിക്കുന്ന ശാസ്ത്രീയ രീതി ?
- ടിഷ്യുകൾച്ചർ.
41. കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടയാണ് ?
- തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം
42. കുരുമുളക്, വെറ്റില എന്നിവയിൽ നിന്നും തൈകൾ ഉണ്ടാക്കാനുള്ള ഫലപ്രദമായ ഒരു മാർഗം ?
- ലെയറിംഗ്
43. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ?
- മഞ്ഞൾ
44. സൽകീർത്തി, ഉമ, ജ്വാലാമുഖി, ചാവക്കാട് ഓറഞ്ച് എന്നിവ യഥാക്രമം ഏത് വിളകളുടെ വിത്തിനങ്ങളാണ് ?
സൽകീർത്തി - വെണ്ട
ഉമ- നെല്ല്
ജ്വാലാമുഖി - പച്ചമുളക്
ചാവക്കാട് ഓറഞ്ച് - തെങ്ങ്
45. ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കാൻ പറ്റിയ ഉൽപാദനക്കാലം ?
- മധ്യകാലത്തുണ്ടാകുന്ന വിത്തുകൾ
46. പാകിമുളപ്പിച്ചു നടുന്നവ
- തക്കാളി | മുളക് / നെല്ല് / ചീര / മുത്താറി
47. വേരിൽ നിന്നും പുതിയ തൈച്ചെടി ഉണ്ടാകുന്നവ ?
- കറിവേപ്പ്, ആഞ്ഞിലി, കണിക്കൊന്ന, ശീമപ്ലാവ്
48. ഇലയിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്നവ ?
- ബ്രയോഫില്ലം (ഇലമുളച്ചി), നിലപ്പന, നിശാഗന്ധി
49. ഗ്രാഫ്റ്റിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- മാവ്, പ്ലാവ്, സപ്പോട്ട, കശുമാവ് തുടങ്ങിയവ
50. ലെയറിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- കുരുമുളക്, പേര, ഞാവൽ, പിച്ചി, മുല്ല, റോസ്, ചെമ്പരത്തി, കശുമാവ്, സപ്പോട്ട.
51. പതിവച്ചുണ്ടാക്കുന്ന ചെടികളിൽ മറ്റ് തൈച്ചെടികളിൽ നിന്നുള്ള വ്യത്യസ്തത എന്ത് ?
- തായ് വേര് പടലം ഉണ്ടായിരിക്കില്ല.
52. ബഡ്ഡിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- റബ്ബർ, ചെമ്പരത്തി, റോസ്
53. നെൽപാടങ്ങളിലെ മണ്ണിൽ നൈട്രജന്റെ തോത് വർധിപ്പിക്കാൻ സ്വീകരിക്കാവുന്ന നല്ല മാർഗം?
- പയറുവർഗ്ഗങ്ങൾ കൃഷി ചെയ്യുക.
54. റേച്ചൽ കാഴ്സൺ എഴുതിയ പുസ്തകമാണ് 'നിശബ്ദ വസന്തം'. ലോകത്തിലാകമാനം ഏറെ ചർച്ചകളുണ്ടാക്കിയ ഈ പുസ്തകത്തിലെ പ്രമേയമെന്ത് ?
- രാസകീടനാശിനി.
55. വാനില ഒരു സുഗന്ധവിളയാണല്ലോ. വാനിലയിലെ പരാഗകാരിയേത് ?
- മനുഷ്യൻ
56. പയർ ചെടിയുടെ വേരിലെ മുഴകളിൽ വളരുന്ന റൈസോബിയം ബാക്ടീരിയകൾ പ്രകൃതിയിലെ ഏത് ചക്രത്തിൽ പങ്ക് വഹിക്കുന്നു?
- നൈട്രജൻ
57. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് നൈട്രേറ്റ് ആക്കി മാറ്റാൻ കഴിവുള്ള ബാക്ടീരിയകൾ ഉണ്ട്. താഴെ തന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
a) കോളിഫോം b) റൈസോബിയം
c) അസറ്റോ ബാക്ടർ d) അസോ സ്പൈറില്ലം
- a) കോളിഫോം
58. മാവിനങ്ങളിൽ സ്റ്റോക്കായി (മൂലകാണ്ഡം) തിരഞ്ഞെടുക്കാൻ കഴിയുന്ന മാവിനമേത് ?
- നാടൻ മാവ്
59. ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് ?
- മെക്സിക്കോ
60. ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്ന രാജ്യം?
- ഫിലിപ്പൈൻസ്
61. ഹരിത വിപ്ലവത്തിന്റെ പിതാവ് ?
- നോർമൻ ബോർലോഗ്
62. നോബൽ സമ്മാന ജേതാവായ ഏക കാർഷിക ശാസ്ത്രജ്ഞൻ?
- നോർമൻ ബോർലോഗ്
63. ഹരിതവിപ്ലവത്തിന് തുടക്കത്തിൽ സാമ്പത്തിക സഹായം നൽകിയത് ?
- റോക്ക് ഫെല്ലർ ഫൗണ്ടേഷൻ
64. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
- ഡോക്ടർ M S സ്വാമിനാഥൻ
65. ഇന്ത്യയിൽ ഹരിതവിപ്ലവം നടപ്പിലാക്കിയ കൃഷിമന്ത്രി?
- P സുബ്രഹ്മണ്യം
66. ഹരിതവിപ്ലവത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം?
- പഞ്ചാബ്
67. മണ്ണ് ഉപയോഗിക്കാത്ത കൃഷി രീതി ഏത് ?
- ഹൈഡ്രോപോണിക്സ്
68. നന്നായി ജലസേചനം നടത്തിയിട്ടും തെങ്ങോലകൾ മഞ്ഞളിച്ചു കാണുന്നു. ഇത് പരിഹരിക്കാൻ താഴെ തന്നിരിക്കുന്നവയിൽ ഏത് സംയുക്തം തടങ്ങളിൽ നിക്ഷേപിക്കണം?
a) കോപ്പർ സൾഫേറ്റ് b) സോഡിയം സൾഫേറ്റ്
c) മഗ്നീഷ്വം സൾഫേറ്റ് d) പൊട്ടാസ്യം സൾഫേറ്റ്
- c) മഗ്നീഷ്വം സൾഫേറ്റ്
69. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ pH?
- 6.5 - 7.5 വരെ
70. ലിനൻ എന്ന നാര് ഉൽപാദിപ്പിക്കുന്ന സസ്യം?
- ഫ്ലാക്സ്
71. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കീടങ്ങളെ നശിപ്പിക്കുന്നതിന് ആശാസ്യമായ മാർഗം ഏത്?
a) ഉഴുത് മറിക്കുക b) താറാവുകളെ കൊണ്ട് തീറ്റിക്കുക.
c) കീടനാശിനി പ്രയോഗം d) പാടത്ത് ജലം നിറക്കുക
ഉത്തരം: b) താറാവുകളെ കൊണ്ട് തീറ്റിക്കുക.
72. ഹരിത വിപ്ലവത്തിലൂടെ കൂടുതൽ ഉൽപാദിപ്പിച്ച വിള
- ഗോതമ്പ്
73. ടിഷ്യു കൾച്ചർ ടെക്നോളജിയിൽ മാതൃകോശം വിഭജിച്ചുണ്ടാകുന്ന കോശസമൂഹം?
- കാലസ് (callus)
74. തെങ്ങോലപ്പുഴുവിനെ തുരത്താൻ കഴിയുന്ന മിത്രകീടം?
- ഇക് ന്യൂമൻ കടന്നൽ
75. കാർഷിക വിപ്ലവങ്ങൾ
ഹരിതവിപ്ലവം - നെല്ല് ഗോതമ്പ് എന്നിവയുടെ ഉത്പാദനം
രജത വിപ്ലവം - മുട്ടയുടെ ഉത്പാദനം
മഞ്ഞ വിപ്ലവം - എണ്ണക്കുരുക്കളുടെ ഉത്പാദനം
സുവർണ വിപ്ലവം - പഴം, പച്ചക്കറികളുടെ ഉത്പാദനം
ധവളവിപ്ലവം - പാൽ ഉല്പാദനം
നീലവിപ്ലവം - മത്സ്യ ഉത്പാദനം
ബ്രൗൺ വിപ്ലവം - രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം
മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്ത ഉൽപാദന വർദ്ധന
76. ZBNF (Zero Budget Natural Farming)
തികച്ചും പ്രകൃതി സൗഹൃദപരമായ സ്വാഭാവിക കൃഷിരീതിയാണിത്. വിളകൾ സ്വാഭാവിക രീതിയിൽ വളരണം എന്നതിനാൽ ജൈവവളങ്ങൾ പോലും ചേർക്കാത്ത രീതിയിൽ കൃഷി ചെയ്യുന്നു. കാർഷിക ചെലവ് വളരെ കുറവാണിതിൽ. സുഭാഷ് പലേക്കർ ആണ് ഈ രീതിയുടെ വക്താവ്.
77. പതിവയ്ക്കുന്ന വിവിധ രീതികൾ ?
- നാഗ പതിവയ്ക്കൽ, കൂന പതിവയ്ക്കൽ, വായവപതിവയ്ക്കൽ
78. ബഡ്ഡിംഗിന്റെ വിവിധ രീതികൾ ?
T ബഡ്ഡിംഗ്, I ബഡ്ഡിംഗ്, പാച്ച് ബഡ്ഡിംഗ്
79. ഗ്രാഫ്റ്റിംഗിന്റെ വിവിധ രീതികൾ ?
ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗ്, അപ്രോച്ച് ഗ്രാഫ്റ്റിംഗ്

