വിവിധ
സ്കോളർഷിപ് പരീക്ഷകൾക്കും, സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
പർവതങ്ങൾ
- 1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- 2. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്?
- 3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
- 4. K2 കൊടുമുടി സ്ഥിതിചെയ്യുന്ന പർവതനിര?
- 5. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- 6. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- 7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
- 8. ഉത്തരേന്ത്യയിലെ പ്രശസ്ത പർവതനിരയായ ആരവല്ലിയിലെ ഏറ്റവും ഉയർന്ന കൊടുമുടി?
- 9. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വതനിര ഏതാണ്?
- 10. പാക്കിസ്ഥാനിൽ ഏത് കൊടുമുടിയുടെ വിളിപ്പേരാണ് ‘കില്ലർ മൗണ്ടൻ’ (Killer Mountain)?
- 11. യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പര്‍വതനിര?
- 12. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം?
- 13. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പര്‍വതനിര?
- 14. അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
- 15. മധ്യേന്ത്യയെയും ഉത്ത രേന്ത്യയെയും വേർതിരിക്കുന്ന പര്‍വതനിര ഏതാണ്? 16. വിന്ധ്യ പര്‍വതനിരയ്ക്കു സമാന്തരമായി തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പര്‍വതനിര ഏതാണ്?
- 17. സമുദ്രനിരപ്പിൽനിന്ന് എത്ര മീറ്റർ ഉയരത്തിലാണ് എവറസ്റ്റ് കൊടുമുടി?
- 18. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
- 19. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- 20. യൂറോപ്പിലെ പ്രശസ്തമായ ആൽപ്സ് പര്‍വതനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി?
- 21. സ്വിറ്റ്സർലാൻഡിലെ പിരമിഡ് ആകൃതിയുള്ള പര്‍വതം ഏതാണ്?
- 22. ഇറ്റലിയിലെ പൊംപേ (Pompeii) നഗരത്തെ നശിപ്പിച്ച അഗ്നിപർവതം?
- 23. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ വാസസ്ഥലമായി കരുതുന്ന പര്‍വതം ഏതാണ്?
- 24. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കൊടുമുടി?
- 25. ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വതനിര?
- 26. വടക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പര്‍വതനിര ഏതാണ്?
- 27. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതം ഏതാണ്?
- 28. പെറുവിലെ വിഖ്യാത ഇൻക അവശിഷ്ടമായ മാച്ചു പിച്ചു ഏത് പര്‍വതനിരയിലാണ്?
- 29. ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- 30. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
31. കടലിന്റെ അടിത്തട്ടിൽനിന്ന് അളക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം?
32.എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് ആരെല്ലാം?
33. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത?
34.എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
35. എവറസ്റ്റ് കൊടുമുടിക്ക് ആ പേര് ലഭിച്ചത് ആരിൽനിന്ന്?
36. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോർഡ് ആരുടെ പേരിലാണ്?
37. പര്‍വതങ്ങളെക്കുറിച്ചുള്ള പഠനശാഖ?
38. ‘സെവൻ സമ്മിറ്റ്സ്’ (Seven Summits) എന്നാൽ എന്താണ്?
39. സെവൻ സമ്മിറ്റ്സ് പൂർത്തിയാക്കിയ ആദ്യ മലയാളി?
40. ഇന്തൊണീഷ്യയിൽ 1815-ൽ പൊട്ടിത്തെറിച്ച അഗ്നിപർവതം?
ANSWERS
- എവറസ്റ്റ്
- ഹിമാലയം
- K2
- കാരക്കോറം പർവതനിര
- കാഞ്ചൻജംഗ (Kangchenjunga)
- ആനമുടി
- ആനമുടി
- ഗുരു ശിഖർ
- ആരവല്ലി പർവതനിര
- നംഗ പർവതം
- യുറാൽ പർവത നിരകൾ
- ഫ്യൂജി
- കാരക്കോറം
- കേരളം
- വിന്ധ്യ പർവതനിര
- സത്പുര പർവതനിര
- 8,848.86 മീറ്റർ
- എൽബ്രസ് പർവതം
- കിളിമഞ്ചാരോ
- മോണ്ട് ബ്ലാങ്ക് (Mont Blanc)
- മാറ്റർഹോൺ (Matterhorn)
- മൗണ്ട് വെസുവിയസ് (Mount Vesuvius)
- ഒളിംപസ് പർവതം
- സ്കാഫെൽ
- ആൻഡീസ്
- റോക്കി പർവത നിരകൾ
- ഓജോസ് ഡെൽ സലാഡോ (Ojos del Salado)
- ആൻഡീസ് പർവത തന്നിരകൾ
- കൊസിയസ്കോ പർവതം (Mount Kosciuszko)
- വിൻസൺ മാസിഫ്
- മൗനാ കിയ (Mauna Kea)
- എഡ്മണ്ട് ഹിലരി, ടെൻസിങ് നോർഗെ (1953 മേയ് 29)
- ജുങ്കോ താബേയ്
- ബച്ചേന്ദ്രി പാൽ
- സർ ജോർജ് എവറസ്റ്റ്
- കാമി റീത ഷെർപ്പ (Kami Rita Sherpa)
- ഒറോളജി
- ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ
- ഷെൻഖ് ഹസൻ ഖാൻ
- തംബോറ പർവതം

