101. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
- മീഥേന്‍ ഐസോ സയനേറ്റ്
102. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
- കാല്‍സ്യം
103. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
- കുമ്മായം
104. മുട്ടത്തോടിലെ പ്രധാന ഘടകം ?
- കാല്‍സ്യം കാര്‍ബണേറ്റ്
105. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
- കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
106.. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
- ലാവേസിയര്‍
107. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
- കാര്‍ബണ്‍
108. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
- ഹൈഡ്രജന്‍
109. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
- നൈട്രജന്‍ ആന്റ് ഹൈഡ്രജന്‍
110. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
- ഗാല്വനേസേഷന്
111. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
- റേഡിയോ ആക്ടിവിറ്റി
112. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
- സംയുക്തങ്ങള്‍
113. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
- അലൂമിനിയം
114. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
- സ്വര്‍ണ്ണം
115. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
- കാർബൺ ഡേറ്റിങ്
116. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്ക്കു പറയുന്നത് ?
- ഐസോടോപ്പ്.
117. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
- ഐസോബാറുകൾ
118. മനുഷ്യന് ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?
- ചെമ്പ്
119. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
- മഗ്നീഷ്യം
120. രാസ സൂര്യന് എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
- മഗ്നീഷ്യം
121. ചുവന്ന പ്രകാശത്തില്‍ പച്ച ഇലയുടെ നിറം എന്തായിരിക്കും?
- കറുപ്പ്
122. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം ?
- തെങ്ങ്
123. ചാന്ദ്ര ദിനം എന്നാണ്
- ജൂലൈ 21
124. ഓസോണ്‍ പാളിക്ക് നാശം വരുത്തുന്ന പദാര്‍ത്ഥം
- ക്ലോറോഫ്ളൂറോ കാര്‍ബണ്‍
125. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം
- അൾട്രാ വയലറ്റ്
126. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു
- മണ്ണിര
127. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
- പ്ലേഗ്
128. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി
- ജിറാഫ്
129. കഴുത്ത് പൂർണവൃത്തത്തിൽ തിരിക്കാൻ കഴിയുന്ന പക്ഷി
- മൂങ്ങ
130. ലോക ഓസോൺ ദിനം?
- സെപ്തംബർ 16
131. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം?
- ഹൈഡ്രജൻ
132. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
- നൈട്രജൻ
133. 'മിനറൽ ഓയിൽ", 'കറുത്ത സ്വർണം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
- പെട്രോളിയം
134. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
- കടുവ
135. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ

