ഇന്ന് സെപ്റ്റംബർ 16, ലോക ഓസോൺ ദിനം. ജീവ ജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ആധാരമാണ് ഈ സംരക്ഷണക്കൂട. എന്നാൽ, ഓസോൺപാളിയിൽ പല കാരണങ്ങൾകൊണ്ട് വിള്ളൽ വീണുകൊണ്ടിരിക്കുന്നു. ആ വിള്ളലുകളിൽക്കൂടി അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിലേക്കെത്തുന്നു.
എങ്ങനെയാണ് ഓസോൺപാളിയിൽ വിള്ളലുകൾ വീഴുന്നത്? മനുഷ്യർ ഉത്പാദിപ്പിക്കുന്ന ചില രാസവ സ്തുക്കളാണ് ഓസോൺപാളിയെ നശിപ്പിക്കുന്നത്. ഈ വസ്തുത മുൻനിർത്തി, ഓസോൺസംരക്ഷ ണത്തിന്റെ പ്രാധാന്യം ഏവരിലേക്കുമെത്തിക്കാൻ, ഐക്യരാഷ്ട്രസംഘടന തിരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 16.
തണുപ്പുള്ള ഭൂമിക്കായി
ഈ വർഷത്തെ (2026) ഓസോൺദിനത്തിന്റെ മുദ്രാവാക്യം 'കൂടുതൽ തണുപ്പുള്ള ഒരു ഭൂമിക്കായി ആഗോളതലത്തിലുള്ള പ്ര വർത്തനം - മോണ്ട്രിയൽ പ്രോട്ടക്കോ ളിന്റെ കീഴിലുള്ള കിഗാലി ഭേദഗതി (Kigali) പ്രകാരമുള്ള, സുസ്ഥിരമായ ശീതീകരണപ്രവർത്തനങ്ങളുടെ പത്താംവാർഷികം' എന്നതാണ്. മോണ്ട്രിയൽ പ്രോട്ടക്കോളിനുശേഷം ഓസോൺ നശിപ്പിക്കുന്ന രാസവ സ്തുക്കളുടെ ഏതാണ്ട് 99 ശതമാന ത്തിന്റെയും ഉപയോഗം കുറയ്ക്കാൻ ലോകത്തിന് കഴിഞ്ഞു. അതിനാൽ, മോണ്ട്രിയൽ പ്രോട്ടക്കോൾ ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വിജയകരമായ അന്താരാഷ്ട്ര ഉടമ്പടിയായി കണക്കാക്ക പ്പെടുന്നു. മോണ്ട്രിയൽ പ്രോട്ടക്കോളിന്റെ ഭേദഗതിയായ കിഗാലി ഭേദഗതി 2016-ൽ നിലവിൽവന്നു. അതിന്റെ പത്താംവാർഷികം എന്നനിലയിലാണ് ഈ വർഷം ഇങ്ങനെയൊരു തീം ആവിഷ്കരി ച്ചിരിക്കുന്നത്.
ദിനാചരണവും 2026ലെ പ്രമേയവും
1994ൽ യുഎൻ പൊതുസഭ സെപ്റ്റംബർ 16 രാജ്യാന്തര ഓസോൺ പാളി സംരക്ഷണ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1987ൽ മോൺട്രി യൽ പ്രോട്ടോക്കോളിൽ ഒപ്പു വച്ചതിന്റെ ഓർമ്മയായാണ് ഈ ദിനം തിരഞ്ഞെടുത്തത്. ഈ വർഷത്തെ പ്രമേയം ഇതാണ്: Global action for a cooler planet -Celebrating 10 years of sustainable cooling under the Kigali Amendment to the Montreal Protocol.
എന്താണ് ഓസോൺ?
ഓക്സിജന്റെ രണ്ട് ആറ്റങ്ങൾ ചേർന്ന് 'O₂' എന്ന തന്മാത്രയായാണ് അത് അന്തരീക്ഷത്തിൽ കാണപ്പെടുന്നതെന്ന് നമുക്കറിയാമല്ലോ. അന്തരീക്ഷത്തിൽ ഓസോൺ ഉണ്ടാകുന്നത് രണ്ടു ഘട്ടങ്ങളായിട്ടാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ
അന്തരീക്ഷത്തിലെ 'O₂' തന്മാത്രയെ രണ്ട് ഓക്സിജൻ ആറ്റങ്ങളാക്കി മാറ്റുന്നു. ഇങ്ങനെ വേർതിരിഞ്ഞ ഓക്സിജൻ ആറ്റങ്ങൾ മറ്റൊരു 'O₂'വുമായി പ്രവര്ത്തിച്ച് 'O₃' (ഓസോൺ) ആയി മാറുന്നു. അങ്ങനെയാണ് ഓസോൺ ഉണ്ടാകുന്നത്. അന്തരീക്ഷത്തെ സാധാരണമായി അഞ്ചു നിരകളായാണ് തരംതിരിച്ചിരിക്കുന്നത്.
ഭൂമിയോട് ഏറ്റവുമടുത്ത് ട്രോപ്പോസ്ഫിയർ (15 കി.മീ. വരെ), രണ്ടാമത്തേത് സ്ട്രാറ്റോസ്ഫിയർ (50 കി.മീ. വരെ), മൂന്നാമത്തേത് മീസോസ്ഫിയർ (85 കി.മീ. വരെ), നാലാമത്തേത് തെർമോസ്ഫിയർ, അഞ്ചാമത്തേത് എക്സോസ്ഫിയർ. ഇതിൽ രണ്ടാമത്തെ നിരയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി കാണപ്പെടുന്നത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നു വളരെ ഉയരെ, അദൃശ്യവും എന്നാൽ അതിലോല വുമായ ഒരു കവചമുണ്ട്. ഭൂമിയി ലെ ജീവന്റെ നിലനിൽപ്പു തന്നെ സാധ്യമാക്കുന്നത് ഇതാണ്. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫി യർ പാളിയിൽ സ്ഥിതിചെയ്യുന്ന ഓസോൺ പാളി, സൂര്യനിൽ നി ന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ വലിയ തോതിൽ ആഗിരണം ചെയ്തു ഭൂമിയുടെ സ്വാഭാവിക സൺസ്ക്രീൻ ആയി പ്രവർത്തിക്കുന്നു. ഈ സംര ക്ഷണ കവചം ഇല്ലായിരുന്നുവെങ്കിൽ, നമ്മുടെ ആവാസവ്യവസ്ഥ തന്നെ തകരുമായിരുന്നു. കാർ ഷിക വിളകൾ നശിക്കുന്നതിനു പുറമേ ചർമാർബുദവും തിമിര വും വലിയ തോതിൽ വർധിക്കാ നും ഇതു കാരണമാകും.
എല്ലാ വർഷവും സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി (International Day for the Preservation of the Ozone Layer) ആചരിക്കുന്നു. മാനുഷിക ചരിത്ര ത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക വിജയങ്ങളിലൊ ന്ന് ഓർത്തെടുക്കാനുള്ള ദിവസ മാണിത്. ശാസ്ത്രവും ഭരണകൂട ങ്ങളും ഒത്തുചേർന്നു പ്രവർത്തി ച്ചാൽ ആഗോള പ്രതിസന്ധികളെ ചെറുക്കാം എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണിത്.
ഓസോൺ പാളിയിലെ വിള്ളൽ
1974-ൽ രസതന്ത്രജ്ഞരായ മരിയോ മോളീന, ഫ്രാങ്ക് ഷെർവുഡ് റോളാങ്ക് എന്നിവർ 'നെയ്ച്ചർ' മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ്, ക്ലോറോഫ്ലൂറോകാർബൺ അന്തരീക്ഷത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചത്. ഓസോൺപാളിയെ അവ ബാധിക്കുന്നുണ്ടെന്ന് അവർ സൂചന നൽകി. 1995-ൽ
ആ കണ്ടുപിടിത്തത്തിന് അവർക്ക് രസതന്ത്രത്തിൽ നൊബേൽസമ്മാനം ലഭിച്ചു. 1985-ൽ ശാസ്ത്രജ്ഞരായ ജോ ഫാർമൻ, ബ്രയാൻ ഗാർഡിനർ, ജോനാഥൻ ഷാങ്ക്ലിൻ എന്നിവർ അന്റാർട്ടിക്ക യുടെ ഭാഗത്ത് ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. 1987-ലെ മോണ്ട്രിയൽ പ്രോട്ടക്കോൾ എന്ന അന്താരാഷ്ട്ര ഉടമ്പടിയിൽ ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനമുണ്ടായി.
ഭീഷണിയും മുന്നറിയിപ്പും
1970കളിൽ അന്താരീക്ഷത്തിലെ ഓസോൺ രസതന്ത്രത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നിർണായക മുന്നറിയിപ്പുകൾ നടക്കി. നൈട്രജൻ ഓക്സൈഡുകൾ ഓസോണിനെ നശിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്ക് പോൾ ക്രൂട്സൻ വിശദീകരിച്ചു. 1974ൽ മാരിയോ മൊളിനയും എഫ്. ഷെർവുഡ് റോളണ്ടും ക്ലോറോഫ്ലൂറോ കാർബണുകളിൽ നിന്നു പുറത്തുവരുന്ന ക്ലോറിൻ സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ നശിപ്പിക്കുമെന്നു തെളിയിച്ചു.
ഒരുകാലത്ത് എയറോസോൾ സ്പ്രേകൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടിഷനറുകൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.
1995ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂവർക്കും നേടിക്കൊടുത്ത ഈ കണ്ടെത്തലിനെ, തുടക്കത്തിൽ വലിയ സംശയത്തോടെയാണു ലോകം കണ്ടത്. എന്നാൽ, 1985ൽ ഈ ഭീഷണി ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നു ലോകം തിരിച്ചറിഞ്ഞു. ജോ ഫാർമാൻ, ബ്രയാൻ ഗാർഡിനർ, ജോൺ ഷാങ്ലിൻ എന്നിവരടങ്ങിയ ഒരു സംഘം ശാസ്ത്രജ്ഞർ, അന്റാർട്ടിക്ക മുകളിലെ ഓസോൺ പാളിയിൽ വലിയ തോതിലുള്ള ശോഷണം സ്ഥിരമായി സംഭവിക്കുന്നതായി കണ്ടെത്തി. മാധ്യമങ്ങൾ ഇതിനെ 'ഓസോൺ സുഷിരം' (Ozone hole) എന്നു വിളിച്ചു തുടങ്ങി.
പേരിലെന്താണ്?
ഗ്രീക്ക് പദമായ ഓസെൻ (ozein) എന്നതിൽ നിന്നാണ് 'ഓസോൺ' എന്ന വാക്ക് ഉരുത്തിരിഞ്ഞത്. 'മണക്കുക' എന്നാണ് ഇതിനർത്ഥം. ഓസോണിനു വളരെ വ്യതിരിക്തവും രൂക്ഷവുമായ ഒരു ഗന്ധമുണ്ട്. ശക്തമായ ഇടിമിന്നലിനു ശേഷമോ വൈദ്യുത സ്പാർക്കുകൾ ഉണ്ടാകുന്ന സാഹചര്യങ്ങളിലോ ഓസോണിനോടു സാമ്യമുള്ള പ്രത്യേക ഗന്ധം അനുഭവപ്പെടാം.
ആഗോള ഇടപെടൽ
1985ൽ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കണ്ടവൻഷൻ അംഗീകരിക്കപ്പെട്ടു. 1987 സെപ്റ്റംബർ 16നു ചരിത്രപ്രധാനമായ മോൺട്രിയൽ പ്രോട്ടോക്കോളിലും ലോകരാജ്യങ്ങൾ ഒപ്പുവച്ചു. സിഎഫ്സി, ഹാലോണുകൾ തുടങ്ങിയ ഓസോൺ പാളിക്കു നാശമുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും ഘട്ടംഘട്ടമായി നിർത്തലാക്കാൻ മോൺട്രിയൽ പ്രോട്ടോക്കോൾ രാജ്യങ്ങളെ നിർബന്ധിതരാക്കി. ചരിത്രത്തിലെ ഏറ്റവും വിജയകരമായ പാരിസ്ഥിതിക ഉടമ്പടിയായി ഇതു വാഴ്ത്തപ്പെടുന്നു.
ലോകം സിഎഫ്സികളുടെ ഉപയോഗം നിർത്തലാക്കി മാത്രം പകരം ഹൈഡ്രോഫ്ലൂറോകാർബണുകൾ (HFCs) അടക്കമുള്ളവയിലേക്കു തിരിഞ്ഞു. ഇവ ഓസോൺ പാളിയെ നശിപ്പിക്കില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന അതിശക്തമായ ഹരിതഗൃഹ വാതകങ്ങളാണ്. ഈ പുതിയ ഭീഷണി തിരിച്ചറിഞ്ഞ രാജ്യങ്ങൾ 2016ൽ കിഗാലി ഭേദഗതി (Kigali Amendment) അംഗീകരിച്ചു.
നിലവിലെ നയങ്ങൾ തുടർന്നാൽ, ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓസോൺ പാളി ഏകദേശം 2040 ആകുമ്പോഴേക്കും 1980ലെ നിലയിലേക്കു തിരിച്ചു വരും. ആർട്ടിക് മേഖലയിൽ 2045ഓടെയും അന്റാർട്ടിക്കയിൽ ഏകദേശം 2066ഓടെയും ഇതു യാഥാർഥ്യമാകുമെന്നാണു ശാസ്ത്രീയ വിലയിരുത്തൽ.
അതൊരു 'സുഷിരമല്ല'
'ഓസോൺ സുഷിരം' എന്നതു യഥാർത്ഥത്തിൽ ആകാശത്തെ ഒരു ശൂന്യമായ വിടവല്ല. മറിച്ച്, ദക്ഷിണാർധഗോളത്തിൽ അന്റാർട്ടിക്കയ്ക്കു മുകളിലുള്ള ഓസോൺ തന്മാത്രകളുടെ സാന്ദ്രത അസാധാരണമാവിധം നേർത്തതാകുന്ന പ്രതിഭാസമാണിത്. ഓഗസ്റ്റ് മുതൽ നവംബർ വരെ സാധാരണയായി ഇതു രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നു; സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണു സാധാരണയായി ഏറ്റവും ശക്തമായ ഓസോൺ ശോഷണം സംഭവിക്കുന്നത്.

