ചിറകുണ്ടെങ്കിൽ മനുഷ്യന് പറക്കാൻ കഴിയുമോ?
ഒരുനാൾ മനുഷ്യന് പെട്ടെന്ന് ചിറക് മുളച്ചു എന്നിരിക്കട്ടെ. പക്ഷേ, പക്ഷികളെപ്പോലെ മനുഷ്യന് പറക്കാൻ കഴിയില്ല.
കാരണം നമ്മുടെ ശരീരത്തിന്റെ ഘടന തന്നെ!
വായുവിലൂടെ കുതിച്ചു പായാൻ കഴിയുന്ന വിധത്തിലാണ് പക്ഷിയുടെ ആകൃതി.
ഇത് കണ്ടാണ് മനു ഷ്യൻ വിമാനം പോലും നിർമിച്ചത്.
പക്ഷികൾക്ക് ഭാരം കുറഞ്ഞ അസ്ഥികൂടമാണുള്ളത്.
അവയുടെ ശരീരത്തിലാകട്ടെ ധാരാളം വായു അറകളുമുണ്ട്.
അതിനാൽ പക്ഷികളുടെ ശരീരഭാരം മനുഷ്യന്റേതിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.
പക്ഷികളേക്കാൾ പൊണ്ണത്തടിയന്മാരാണ് മനുഷ്യർ.
നമ്മുടെ അസ്ഥികൾ പക്ഷികളുടേതിനേക്കാൾ കടുപ്പമുള്ളതും ഭാരമേറിയതുമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്ന വായു അറകളും നമ്മുടെ ശരീരത്തിലില്ല.
നമ്മുടെ പേശികൾക്ക് പക്ഷികളുടെ പേശികളെ അപേക്ഷിച്ച് ശക്തിയും കുറവാണ്.
അതിനാൽ കൃത്രിമച്ചിറകുകൾ പിടിപ്പിച്ചാലും അവ ചലിപ്പിച്ച് നമുക്ക് പക്ഷികളെപ്പോലെ പറക്കാൻ കഴിയില്ല!

