കര 'സെറ്റ്' ആവാത്തവർ!
മീനുകൾക്ക് കരയിൽ ശ്വസിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
മനുഷ്യർക്കെന്താ വെള്ളത്തിനടിയിൽ ശ്വസിക്കാൻ കഴിയാ ത്തത് എന്ന ചോദ്യത്തിന്റെ ഒപ്പം വരുന്ന ചോദ്യമാണിത്. ശ്വാസനാളത്തിലൂടെ ഉള്ളിലെത്തുന്ന അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കാൻ പറ്റിയ രീതിയിലാണ് നമ്മുടെ ശ്വാസകോശത്തിന്റെ ഡിസൈൻ. അതും കൊണ്ട് വെള്ളത്തിൽ മുങ്ങിയാൽ വായുവിനു പകരം ഉള്ളിൽ വെള്ളം നിറയും ആ വെള്ളത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാനുള്ള കഴിവൊന്നും നമ്മുടെ പാവം ശ്വാസകോശത്തിനില്ല.
ഇനി മീനിന്റെ കാര്യം. നമ്മൾ അന്തരീക്ഷവായു വലിച്ചെടുക്കുന്നതുപോലെയാണ് മീനുകൾ വായിൽ വെള്ളം നിറയ്ക്കുന്നത്. എന്നിട്ട് ചെകിളകളിലൂടെ (Gills) അരിച്ച് പുറത്തുവിടും. ബ്രഷിലെ നാരുകൾ പോലുള്ള കുറേ കുഞ്ഞൻ ഫിലമെന്റുകൾ ചേർന്നതാണ് ചെകിള. ഈ ഫിലമെന്റുകളിൽ ആയിരക്കണക്കിന് രക്തക്കുഴലുകൾ ഉണ്ട്. നമ്മുടെ ശ്വാസകോശത്തിൽ ഉള്ളതിലും അധികം വെള്ളത്തിൽനിന്നുള്ള ഓക്സിജൻ ഈ രക്തക്കുഴലു കളിലൂടെ മീനിന്റെ രക്തത്തിൽ കലരും. ഒപ്പം, ശരീരം പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ്
വെള്ളത്തിലേക്കു പോവുകയും
മനുഷ്യരുടെ ശ്വാസകോശത്തിന് വെള്ളം 'സെറ്റ്' ആവാത്തതുപോലെ തന്നെയാണ് മീനുകളുടെ ചെകിള കൾക്ക് അന്തരീക്ഷവായുവും വെ ള്ളത്തിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന. അതുകൊണ്ടുതന്നെ മനുഷ്യർ ള്ളത്തിൽ മുങ്ങിപ്പോകുന്നതുപോ ലെ കരയിൽ കയറിയാൽ മീനുകൾ വായുവിൽ മുങ്ങിപ്പോകും. അത് കുറച്ചുനേരം തുടർന്നാൽ ചെകിള കളുടെ പ്രവർത്തനം നിലച്ച് അവ ചത്തുപോവുകയും ചെയ്യും.
എന്നാൽ, കരയിലും വെള്ളത്തി ലും ശ്വസിക്കാൻ കഴിയുന്ന മീനു മുണ്ട്. മഡ്സ്കിപ്പർ (Mudskipper) എന്ന ഇനം മീൻ മിക്കസമയത്തും കരയിലാണ് കഴിയുന്നത്. ചെകിള യിൽ സൂക്ഷിക്കുന്ന വെള്ളവും തൊലിയിലെ ചില ഭാഗങ്ങളും ഉപയോഗിച്ചാണ് ആ സമയത്ത് ഇവയുടെ ശ്വസനം

