പക്ഷികൾ ഇല്ലാതായാൽ...
പക്ഷികൾ ഇല്ലാതായാൽ ഏറ്റവുമ ധികം സന്തോഷിക്കുക കൊതുകുകളും മറ്റു കൊച്ചു ഷഡ്പദങ്ങളുമായിരിക്കും!
കാരണം പക്ഷികളുടെ പ്രധാനഭക്ഷണമാണ് ഇവർ. ഇതോ ടെ കൊതുകും മറ്റു പ്രാണികളും ഭൂമിയിൽ പെരുകാൻ തുടങ്ങും.
ഇവയെല്ലാം കൂടി കാർഷിക വിള വ് നശിപ്പിക്കും.
കടുത്ത ഭക്ഷ്യക്ഷാമ മായിരിക്കും മിക്ക രാജ്യങ്ങളും നേരി ടേണ്ടി വരിക. പക്ഷികളെ ജീവികളും ആഹാരത്തിനായി കഷ്ട പ്പെടും.
പല ചെടികളെയും വൃക്ഷങ്ങ ളെയും വിത്തുവിതരണത്തിനു സഹായിക്കുന്നത് പക്ഷികളാണ്.
പക്ഷികൾ കായ ഭക്ഷിച്ച് പറക്കും. പക്ഷികളിൽനിന്നു പുറത്തുവരുന്ന വിത്ത് മറ്റേതെങ്കിലും സ്ഥലത്ത് പൊട്ടി മുളയ്ക്കുകയും ചെയ്യും.
പക്ഷികളില്ലാതാകുന്നതോടെ ഇതെല്ലാം കുഴപ്പത്തിലാകും.
കുറേക്കാലം കൊണ്ട് പല വൃക്ഷങ്ങളും പൂച്ചെടികളും വംശനാശം വന്ന് ഇല്ലാതായേക്കാം.
പക്ഷികൾ ഇല്ലാതായാൽ അധികം വൈകാതെ പ്രകൃതിയും നമ്മുടെ ജീവിതവുമൊക്കെ താളം തെറ്റിത്തുടങ്ങുമെന്നു ചുരുക്കം.

