മനുഷ്യശരീരം എന്ന മഹാനഗരം!
ഒരു മഹാനഗരം പോലെയാണ്. നമ്മുടെ ശരീരം നൂറായിരം ജോലികൾ അവിടെ ഒരേ സമയം നടക്കുന്നുണ്ട്. അതെല്ലാം തടസ്സമിലാതെ പോകണം. എല്ലാ ശരീരഭാഗങ്ങളും കൃത്യസമയത്ത് ഉണരണം. ഉഷാറാവണം. ആവശ്യമുള്ളപ്പോൾ വളരണം. ചെയ്യേണ്ട ജോലികളൊക്കെ കൃത്യമായി ചെയ്യണം. വേണ്ടപ്പോൾ വിശ്രമിക്കണം. ഇതെല്ലാം കുറ്റ മറ്റ രീതിയിൽ നടന്നെങ്കിൽ മാത്രമേ ശരീരമെന്ന മഹാനഗരം നന്നായി മുന്നോട്ടുപോകൂ.
പക്ഷേ, ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യണമെന്ന് ശരീരത്തിന്റെ അകത്തും പുറത്തും മുക്കിലും മൂലയിലുമുള്ള ഓരോ ഭാഗവും എങ്ങനെ അറിയും?
അതിനായി പ്രത്യേക സന്ദേശവാഹകരുണ്ട്. കൃത്യമായി പറഞ്ഞാൽ, രാസസന്ദേശവാഹ (Chemical Messengers) ചിരിയും കളിയും ആശയും നിരാശയും സങ്കടവും പ്രതീക്ഷയും പ്രത്യാശയും എന്നുതുടങ്ങി എത്രയോ വികാരങ്ങളിലൂടെ കടന്നുപോകാൻ നമ്മെ സഹായിക്കുന്ന ആ സന്ദേശവാഹകരാണ് ഹോർമോണുകൾ (Hormones).
നഗരത്തിരക്കിലൂടെ "ഹൈ സ്പീ ഡി'ൽ കുതിച്ചുപായുന്ന ഫൂഡ് ഡെലിവറിബോയ്സിനെപ്പോലെയാണ് ഹോർമോണുകൾ.
മനുഷ്യശരീരത്തിൽ രക്തത്തിലൂടെയാണ് അവരുടെ പാച്ചിൽ. അവർക്കായുള്ള ഓർഡറുകൾ പാകം ചെയ്യുന്ന അടുക്കളകളാണ് ഗ്രന്ഥികൾ (Glands), ശരീരത്തിന് ആവ ശ്യമുള്ളപ്പോഴൊക്കെ ഗ്രന്ഥികൾ എന്ന അടുക്കളകൾ ഹോർമോണിനുള്ള ഓർഡർ എടുത്ത്, അവ പാകം ചെയ്ത് രക്തം വഴി കൃത്യമായ "അഡ്രസിൽ "ഡെലിവറി ചെയ്യുന്നു
ശരീരത്തിനുള്ള സുപ്രധാന സന്ദേശങ്ങളാണ് ഇപ്രകാരം കൈമാറ്റം ചെയ്യുക. ചിലപ്പോൾ ആ സന്ദേശം വിശക്കൂ 'എന്നായിരിക്കും. ചിലപ്പോൾ "ഉറങ്ങൂ എന്നും ഹോർമോൺ എന്ന മിടു മിടുക്കരായ സന്ദേശവാഹകർ ഇങ്ങനെ നിരന്തരം പണിയെടുക്കുന്നതുകൊണ്ടാണ് മനുഷ്യശരീരം ഒരു മഹാനഗരം പോലെ 'ലൈവ്' ആയിരിക്കുന്നത്.


