ജീവികൾക്കെല്ലാം ഒരേ വലുപ്പമായാൽ എന്തായേനേ...!!!
എല്ലാ ജീവികൾക്കും മനുഷ്യന്റെ വലുപ്പമാണെന്നു കരുതുക. ഉറുമ്പിനും ഈച്ചയ്ക്കും മീനുകൾക്കും മാത്രമല്ല, ബാക്ടീരിയയ്ക്കുപോലും മനുഷ്യന്റെ വലുപ്പം. എങ്കിൽ അത്രയും ജീവികളെ താങ്ങാൻ ഭൂമിയിൽ സ്ഥലം തികയില്ല. കൊടുക്കാൻ ആഹാരവും തികയില്ല. അതായത്, ഇന്നു കാണുന്നത് ജീവികൾ അത്തരമൊരു ഭൂമിയിൽ ഉണ്ടാകില്ല. അഥവാ, ഉണ്ടെങ്കിൽ തന്നെ എല്ലാ ജീവികളും തീരെ ചെറുതായിരിക്കും.
താമസത്തിനും ഭക്ഷണത്തിനും വേണ്ടി മറ്റു ജീവികളെ ആശ്രയിച്ചു കഴിയുന്നവരാണ് പല ജീവികളും. എല്ലാ ജീവികൾക്കും ഒരേ വലുപ്പമാണെങ്കിൽ ഈ പരിപാടി തകിടം മറിയും. ഉദാഹരണത്തിന് പേനിനും നമുക്കും ഒരേ വലുപ്പമാണെങ്കിൽ പേൻ എവിടെ ഒളിക്കും? നമ്മുടെ വലുപ്പമുള്ള കൊതുക് ചോരകുടിക്കാൻ വരുന്ന രംഗമൊന്നു സങ്കൽപിച്ചു നോക്കൂ.
പശുവിന്റെയും പോത്തിന്റെയുമൊക്കെ ദേഹത്തെ പ്രാണിയെ തിന്നാൻ വരുന്ന കിളികളെ കണ്ടിട്ടില്ലേ? അത്തരം സഹായങ്ങളും നടക്കില്ല. പോത്തിനും കിളിക്കും മാത്രമല്ല, പ്രാണിക്കും അതേ വലുപ്പമാകുമല്ലോ! പൂമ്പാറ്റയും തേനീച്ചയുമൊക്കെ വലുതാണെങ്കിൽ പൂക്കളും അതിനനുസരിച്ച് വലുതായിരിക്കും. മരങ്ങ ളും കൂടുതൽ വലുതാകും. കിളികൾ ക്ക് കൂടുകെട്ടി താമസിക്കാൻ സഥലം
വേണ്ടേ!
ഇരതേടുന്ന പല ജീവികളും വേറേ വഴി നോക്കേണ്ടി വരും. മണ്ണിൽ കൊത്തിച്ചികഞ്ഞ് കോഴികൾ പുറത്തെടുക്കുന്നത് കോഴിയോളം വലുപ്പമുള്ള പുഴുക്കളെയാണെങ്കിൽ...? വലു പ്പത്തിൽ വ്യത്യാസമില്ലാത്തതിനാൽ ശക്തിയിലും ആക്രമണസ്വഭാവത്തിലും പല ജീവികളും പല തരത്തിലാ യിരിക്കാം.
ഇരതേടലിന്റെ ക്രമം തന്നെ മാറിപ്പോകും. കാളയെ ഒറ്റക്കുത്തിനു വീഴ്ത്തി ചോരയെടുക്കുന്ന കൊതുകിനെയും തിമിംഗിലത്തെ തിന്നുന്ന
നീരാളിയെയുമൊക്കെ അന്നു കണ്ടേക്കാം. ഇതെല്ലാം അനുസരിച്ച് ഓരോ ജീവിയുടെയും ശരീരഘടനയും വ്യത്യാസപ്പെടും.
ഓമനിച്ചു വളർത്തുന്ന മൃഗങ്ങ ളുടെ കാര്യത്തിലും മാറ്റമുണ്ടാകും. ഇപ്പോഴത്തേതുപോലെ പൂച്ചയെയും മറ്റും മടിയിലിരുത്തി ലാളിക്കാനൊന്നും പറ്റില്ലല്ലോ!
കൃഷിയും വീടുനിർമാണവുമൊ ഇന്നത്തേതുപോലെയാകില്ല എന്നുറപ്പ്. കാരണം, മണ്ണിരയും മറ്റും വലുതായിരിക്കുമല്ലോ. കൃഷിഭൂമിക്കടിയിലൂടെ രണ്ടു മണ്ണിരകൾ പോയാൽത്തന്നെ അവിടമെല്ലാം ഉഴുതുമ റിച്ചതുപോലെയാവില്ലേ?
രോഗാണുക്കളും വലുതായിരി ക്കും! പക്ഷേ, അവർക്ക് ശരീരത്തിൽ ഒളിച്ചു കടന്ന് അസുഖമുണ്ടാക്കാനാവില്ല. പുളിപ്പിക്കൽ (ഫെർമന്റേഷൻ) പോലുള്ള ജോലികൾ ചെയ്യുന്ന സൂക്ഷ്മജീവികളുടെ കാര്യവും ഇതുതന്നെ. മനുഷ്യന്റെ ഗവേഷണങ്ങളെല്ലാം മറ്റൊരു തരത്തിലായിരിക്കും. അങ്ങനെ ശാസ്ത്രത്തിന്റെ വളർച്ചയും മറ്റൊരു വഴിയിലായിരിക്കും.
ഏതായാലും ഒന്നു തീർച്ച അത്തര മൊരു ലോകത്ത് ജീവിക്കാനേ പറ്റില്ല.

