CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. Oct-31
1. ജപ്പാനിലെ നാഗോയയിൽ നടന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ (2026) മെഡൽപ്പട്ടികയിൽ ഇന്ത്യ എത്രാം സ്ഥാനത്തായിരുന്നു?
നാലാം സ്ഥാനം.
2. ‘കാകനാടൻ’ എന്ന പേരിൽ പ്രശസ്തനായ മലയാള സാഹിത്യകാരന്റെ യഥാർത്ഥ പേരെന്ത്?
ജോർജ് വർഗീസ്.
3. ‘പ്രമോദം’ എന്നാൽ സന്തോഷം എന്നാണ് അർത്ഥം. ‘പ്രമാദം’ എന്ന വാക്കിന്റെ അർത്ഥമെന്ത്?
തെറ്റ്, അശ്രദ്ധ, പിഴവ്.
4. 2026-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ കണികാശാസ്ത്രജ്ഞൻ ആര്?
ഫ്രാൻസിസ് ഹാൽസൻ (Francis Halzen).
5. ഒഡന്റോളജി (Odontology) ഏത് ശരീരഭാഗത്തെക്കുറിച്ചുള്ള പഠനമാണ്?
പല്ലുകൾ.
6. 2026-ലെ ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദീപം തെളിയിക്കാൻ ക്ഷണം ലഭിച്ച ഇന്ത്യൻ പൈലറ്റ് ആര്?
സ്മിത്ത് മച്ഛാർ.
7. കേരളത്തിലെ അഞ്ചാമത് ഭരണപരിഷ്കാര കമ്മിഷന്റെ ചെയർമാൻ ആര്?
എം. കെ. മുനീർ.
8. ഫോബ്സ് ഇന്ത്യയുടെ 2026-ലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ആര്?
ഗൗതം അദാനി.
9. ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി. ഇന്ധന ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്.
10. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ചികിത്സിക്കുന്ന സ്പെഷ്യാലിറ്റി ഡോക്ടറെ എന്താണ് വിളിക്കുന്നത്?
ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് (Gastroenterologist).
11. 2026 സെപ്റ്റംബർ 29-ന് ഭൗമസൂചികാ പദവി (GI Tag) ലഭിച്ച ജാർഖണ്ഡിൽനിന്നുള്ള സങ്കരയിനം പരുത്തി ഏത്?
മന്ദർ (Mandar).
12. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
കൽപ്പറ്റ നാരായണൻ.
13. ‘ഗണപതിവട്ടം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏത്?
സുൽത്താൻ ബത്തേരി.
14. ഇന്ത്യയിലും പാകിസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന മരുഭൂമി ഏതാണ്?
താർ മരുഭൂമി.
15. പത്തു ലക്ഷത്തെ ഇംഗ്ലീഷിൽ എന്താണ് പറയുന്നത്?
ഒരു മില്യൺ (One Million).
16. 2026-ലെ 50-ാമത് വയലാർ അവാർഡിന് അർഹമായ ‘ആത്രേയകം’ എന്ന നോവൽ എഴുതിയതാരാണ്?
ആർ. രാജശ്രീ.
17. അടുത്തിടെ മൗറീഷ്യൻ ക്രിയോൾ ഭാഷയിൽ പുറത്തിറങ്ങിയ ശ്രീനാരായണഗുരുവിന്റെ കൃതി ഏതാണ്?
ദൈവദശകം.
18. ‘ലന്തക്കാർ’ എന്ന മലയാളപ്പേരിൽ അറിയപ്പെട്ടിരുന്ന വിദേശികൾ ആരാണ്?
ഡച്ചുകാർ.
19. ന്യൂഡൽഹിയിലെ കൽക്കാജിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ലോട്ടസ് ടെമ്പിൾ ഏത് മതവിഭാഗത്തിന്റെ ആരാധനാലയമാണ്?
ബഹായി
20. 2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
നീരു ദണ്ഡ (Neeru Dhanda).

