കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസത്തിൽ സ്കൂൾ വിദ്യാഭ്യാസം നിർണായക പങ്ക് വഹിക്കുന്നുണ്ട്. കേവലമൊരു പുസ്തക പഠനത്തിനപ്പുറം അവരുടെ സർഗാത്മകതയെയും സാമൂഹിക ബോധത്തെയും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ ക്ലബുകൾ പ്രധാന വഴികാട്ടിയാണ്. സാമൂഹിക, ശാസ്ത്ര, സാഹിത്യ, കായി ക, പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്ന ക്ലബുകൾ കുട്ടികളെ നല്ല പൗരന്മാരായി വളരാൻ പ്രാപ്തരാക്കുന്നു.
സ്കൂൾ ക്ലബുകൾ
- കൃത്യമായ രീതിയിൽ മുന്നോട്ട് പോവാൻ ഒരു സംഘട നാ ഘടന ആവശ്യമാണ്.
രക്ഷാധികാരി
- സ്കൂൾ പ്രധാന അധ്യാപിക/ അധ്യാപകൻ, ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് അന്തിമ അനുമതി നൽകുന്ന വ്യക്തി
കോഓഡിനേറ്റർ
- ക്ലബിന്റെ ചുമതലയുള്ള അധ്യാപിക / അധ്യാപകൻ. പരിപാടികൾ ആസൂത്ര ണം ചെയ്യാനും കുട്ടികളെ നയിക്കാനും മുന്നിൽ നിൽക്കുന്ന വ്യക്തി.
വിദ്യാർഥി പ്രതിനിധികൾ
- ക്ലബ് അംഗങ്ങളായ വിദ്യാർ ഥികളിൽനിന്ന് പ്രസിഡ ന്റ്, സെക്രട്ടറി, ജോയ് ന്സെക്രട്ടറി, ട്രഷ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നു.
- ക്ലബിന്റെ ദൈ നംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, മീറ്റിങ്ങുകൾ വിളിച്ചുചേർക്കൽ, ക്ലബ് പ്രവർത്തനങ്ങൾക്കായി ഫണ്ട് സൂക്ഷിക്കൽ തുടങ്ങിയവ ഇവരുടെ ചുമതലയാണ്.
- ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടു ക്കുന്ന വിദ്യാർഥി പ്രതിനിധികൾ ആണ് ഇത്.
- ക്ലബിന്റെ തീരുമാനങ്ങൾ എല്ലാ ക്ലാ സുകളിലെയും കുട്ടികളിലേക്ക് എത്തി ക്കുന്നത് ഇവരാണ്.
പൊതുസഭ
- ഓരോ ക്ലബിലും അംഗത്വമെടു ത്തിട്ടുള്ള വിദ്യാർഥികൾ ചേ രുന്ന ജനറൽ ബോഡിയാണിത്.
ശാസ്ത്ര ക്ലബ് (SCIENCE CLUB)
ലക്ഷ്യം
- കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക.
പ്രവർത്തനം
- ശാസ്ത്രമേള സംഘടിപ്പിക്കുക.
- ലളിതമായ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക
- ക്വിസ്മത്സരം, ശാസ്ത്ര ദിനം, ബഹിരാകാശ വാരം എന്നിവ സംഘടിപ്പിക്കാം.
- കുട്ടികളുടെ ശാസ്ത്ര ലേഖനങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി മാഗസിൻ നിർമിക്കാം.
ഗണിത ക്ലബ് (MATHS CLUB)
ലക്ഷ്യം
- ഗണിതത്തോടുള്ള താൽപര്യം കൂട്ടാൻ സഹായിക്കുന്നതിനൊപ്പം പ്രശ്ന പരിഹാര ശേഷിയും വളർത്തുക.
പ്രവർത്തനം:
- ഗണിത പ്രദർശനം നടത്തുക.
- ഗണിത വിഷയത്തിൽ ക്വിസ് മത്സരം നടത്തുക. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കുക.
- ഗണിത മാഗസിൻ നിർമിക്കുക.
- ഗണിത ദിനം (ഡിസംബർ - 22), പൈ ദിനം (മാർച്ച് 14), ഈ ദിവസങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുക.
പരിസ്ഥിതി ക്ലബ് (NATURE CLUB)
ലക്ഷ്യം
- പരിസ്ഥിതിയെക്കുറിച്ച് നേരിട്ടറിയാനും പ്രകൃ തിയെ തൊട്ടറിയാനും കുട്ടികളെ പ്രാപ്തരാക്കുക.
- പരിസ്ഥിതി മലിനീകരണത്തിൽ നിന്നും മറ്റും ഭൂമി യെ സംരക്ഷിക്കാൻ പ്രാപ്തരാക്കുക.
- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തും വഴിയോരങ്ങളിലും തണൽ മരങ്ങളും വൃക്ഷത്തൈകളും നടുക.
- ജൈവ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, ശലഭോദ്യാനം തുടങ്ങിയവ നിർമിക്കുക.
- മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുക.
- പരിസ്ഥിതി ദിനം, ഓസോൺ ദിനം പോലുള്ള ദിവസങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.
ഐ.ടി ക്ലബ് (IT CLUB)
ലക്ഷ്യം
- കുട്ടികളിൽ കമ്പ്യൂട്ടർ വർധിപ്പിക്കുക. സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുക.
പ്രവർത്തനം:
- എ.ഐ പഠനം
- സാങ്കേതികവിദ്യ മേഖലയി ലെ വിവിധ വിഷയങ്ങളെക്കു റിച്ച് പരിപാടികൾ സംഘടി പ്പിക്കുക.
വിദ്യാരംഗം കലാസാഹിത്യ വേദി
ലക്ഷ്യം
- കുട്ടികളിലെ വായന, എഴുത്ത്, ചിത്രകല, അഭിനയം, സം ഗീതം തുടങ്ങിയ അഭിരുചി വളർത്തിയെടുക്കൽ. കലാകാരന്മാരുമാ യി സംവദിക്കാൻ അവസരമൊരുക്കൽ.
പ്രവർത്തനം
- കവിത, കഥ, ലേഖനമെഴുത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിക്കാം.
- കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൈയെഴുത്തു മാസിക തയാറാക്കാം.
- അഭിനയം, ചിത്രരചന എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകാം.
- പുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതേക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്യാം.
ലിറ്റിൽ കൈറ്റ്സ്
- ഐ.ടി ക്ലബിൽനിന്ന് വ്യത്യസ്തമായി കൃത്യമായ സിലബസും കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലന “വും നൽകുന്ന പദ്ധതിയാണിത്.
ലക്ഷ്യം
- സോഫ്റ്റ്വെയറുകൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. ഹാർഡ്വെയർ, സോഫ്റ്റ്വെയർ എന്നിവയിൽ പ്രായോഗിക അറിവ് നൽകുക. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവയിൽ പരിശീലനം നൽകൽ.
പ്രവർത്തനം
- കമ്പ്യൂട്ടർ ലാബുകളുടെ പരിപാലനം, സാങ്കേതിക സഹായം നൽകൽ, ഡിജി റ്റൽ ക്ലാസ് റൂമുകൾ ഒരുക്കാൻ സഹായി ക്കൽ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളാണ് ചെയ്യുന്നത്.
പ്രവൃത്തി പരിചയ ക്ലബ്
ലക്ഷ്യം
- കരകൗശല വിദ്യകളും നിത്യോപയോ ഗ സാധനങ്ങളും നിർമിക്കാൻ പഠിപ്പിക്കുക. പാഴ്വസ്തുക്കളിൽനിന്ന് ഉൽപന്നം ഉണ്ടാക്കാൻ പഠിപ്പിക്കുക.
- സ്വയം തൊഴിൽ കണ്ടെത്താനും സർഗാത്മക കഴിവുകൾ പുറത്തെടുക്കാനും സഹായിക്കുക.
- ചോക്ക്, മെഴുകുതിരി, തുണിസഞ്ചി, പേപ്പർ ബാഗുകൾ എന്നിവയുടെ നിർമാണം. | കുട നിർമാണവും നന്നാക്കലും. പാചക പരിശീലനം. പച്ചക്കറിത്തോട്ടം നിർമിക്കൽ. | നിത്യ ജീവിതത്തിൽ ഉപകാര പ്പെടുന്ന തരത്തിലുള്ള ഡി.ഐ. വൈ ഹാക്കുകൾ പഠിക്കൽ.
ഭാഷാ ക്ലബുകൾ
ലക്ഷ്യം
- ഓരോ ഭാഷകളിലും സ്വാഭാവികമായും ആത്മവിശ്വാസത്തോടെയും ആശയവിനിമയം നടത്താനുള്ള ശേഷി വികസിപ്പിക്കുക. ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യവും പരിചയപ്പെടുക.
- അക്ഷരശ്ലോകം
- കവിതാ പാരായണം.
- കഥ പറയൽ.
- കൈയെഴുത്തു മാസിക തയാറാക്കൽ.
- പുസ്തക ചർച്ച
കരിയർ ക്ലബ്
ലക്ഷ്യം
- തൊഴിൽ സാധ്യതകളെ പരിചയപ്പെടു ത്തൽ.
- ഓരോ കുട്ടിയുടെയും താല്പര്യങ്ങൾ തി രിച്ചറിഞ്ഞ് അനുയോജ്യ മേഖല തിരഞ്ഞെടുക്കാൻ സഹായിക്കൽ.
എനർജി ക്ലബ്
ലക്ഷ്യം
- ഊർജസംരക്ഷണ പ്രാധാന്യത്തെക്കു റിച്ച് കുട്ടികളെ ബോധവാന്മാരാക്കൽ. വൈ ദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ ദുരുപ യോഗം തടയൽ. ഊർജ സ്രോതസ്സുകളെ പരിചയപ്പെടുത്തുക.
- സ്കൂൾ, വീട് എന്നിവയിലെ കറന്റ് ബില്ലുകൾ ശേഖരി ച്ച് വിശകലനം ചെയ്യുകയും വൈദ്യുതി ലാഭിച്ച് ബിൽ കുറക്കാനുള്ള ചലഞ്ച് നടത്തുകയും ചെയ്യാം.
- ക്ലാസ് കഴിഞ്ഞും ഇടവേളകളിലും ലൈറ്റുകളും ഫാനു കളും ആവശ്യമില്ലാതെ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പുവ രുത്താൻ എനർജി മോണിറ്റർമാരെ നിശ്ചയിക്കാം.
- എൽ.ഇ.ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകാം.
- ഊർജ സംരക്ഷണ വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാം.
- ഊർജസംരക്ഷണദിനം - ഡിസംബർ - 14 അന്ന് സ്കൂളിൽ ഊർജസംരക്ഷണ റാലി, ക്വിസ് എന്നിവ നടത്താം.
ലക്ഷ്യം:
- റോഡ് സുരക്ഷ, ദുരന്തനിവാരണം എന്നിവയിൽ പ്രായോഗിക അറിവും പരിശീലനവും നൽകുക.
- ട്രാഫിക് നിയമങ്ങൾ, റോഡ് അടയാളങ്ങൾ എന്നി വയെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടി പ്പിക്കാം.
- ഭൂകമ്പം, തീപിടിത്തം തുടങ്ങിയ ഘട്ടങ്ങളെ സു രക്ഷിതമായി നേരിടാൻ അഗ്നിശമന സേനയുടെ സഹായത്തോടെ പരിശീലനം സംഘടിപ്പിക്കാം.
- സ്കൂളിലോ വീട്ടിലോ പൊതുയിടങ്ങളിലോ ഉള്ള അപകടകരമായ കുഴികൾ, കേടായ സ്വിച്ച് ബോർഡുകൾ എന്നിവ കണ്ടെത്തി, അധിക തരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാം.
- റോഡ് സുരക്ഷാ വാരം ആചരിക്കാം.
സ്പോര്‍ട്സ് ക്ലബ്
ലക്ഷ്യം
- കുട്ടികളിലെ കായിക അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ. ശാരീരിക ക്ഷമത മെച്ചപ്പെടുത്തൽ.
- ആഴ്ചതോറും കായിക പരിശീലനം നൽകാം. സ്കൂളിലെ വാർഷിക കായിക മത്സരങ്ങൾ മികച്ച രീതി യിൽ സംഘടിപ്പിക്കാൻ മുൻകൈയെടുക്കുക.
- ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈ മാറുന്ന ഓട്ട മത്സരം ശരിയായ ആഹാരക്രമത്തെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവ സംഘടീപ്പിക്കാം.
ലഹരി വിരുദ്ധ ക്ലബ്ബ് (Anti narcotic club)
- മദ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്.
- ക്ലബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് ലഭിക്കുന്നതാണ്. സംസ്ഥാന ജില്ലാതലങ്ങളില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബിനും അംഗങ്ങള്‍ക്കും എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി തൊട്ടടുത്ത എക്സൈസ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
ഫോറസ്ട്രി ക്ലബ്ബ്
- വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നതിന് സ്കൂളുകളില്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്. രജിസ്ട്രേഷന് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടേണ്ടതുണ്ട്.
- പ്രിന്‍സിപ്പല്‍ / ഹെഡ്മാസ്റ്റര് രക്ഷാധികാരിയായും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ് ഗൈഡുകളായും 30-40 കുട്ടികള്‍ അംഗങ്ങളായും ഉളള ക്ലബ്ബ് രൂപികരിച്ചതിന് ശേഷം രജിസ്ട്രേഷനായി ഡയറക്ടര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വഴുതക്കാട്,തിരുവനന്തപുരം - 14
ഹെറിറ്റേജ് ക്ലബ്ബ്
- സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കുക അത് വഴി രാഷ്ട്രത്തോടും നമ്മുടെ സംസ്കാരത്തോടുമുളള ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോവ്മെന്റുകള്‍ എന്നിവയും നല്കിവരുന്നു.
- രജിസ്ട്രേഷന് ലഭിക്കുന്നതിനായി ക്ലബ്ബ് രൂപികരിച്ചതിന് ശേഷം ആ വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി മുഖാന്തിരം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതുണ്ട്.
- ദി ഡയറക്ടര്‍, കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റ്,നളന്ത, കവടിയാര്‍ പി ഒ, തിരുവനന്തപുരം - 3
കാര്‍ഷിക ക്ലബ്ബ്
- കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി സ്കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു ക്ലബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ ആകാം. നാഷണല്‍ സര്‍വ്വീസ് സ്കീം, ഇക്കോ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി (വെജിറ്റബിള്‍ കള്ട്ടിവേഷന് പ്രോഗ്രാം) മാറ്റിവെയ്ക്കേണ്ടതുണ്ട്.
- പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് , ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വിത്ത്, വളം, ഉപകരണങ്ങള്‍, ട്രെയിനിങ് എന്നിവയ്ക്കായി തുക അനുവദിക്കുന്നത്. കൂടാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല വിദ്യാലയം, ഏറ്റവും നല്ല സ്ഥാപന മേധാവി, ഏറ്റവും നല്ല ടീച്ചര്‍, എറ്റവും നല്ല വിദ്യാര്‍ത്ഥി എന്നിവരേയും തിരെഞ്ഞടുക്കാറുണ്ട്.
- കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.
ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്
- മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. പി. ടി.എ യുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സ്കീമിനെകുറിച്ച് കൂടുതല്‍ അറിയുവാന്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
പര്യാവരണ്‍ മിത്ര
- സ്കൂള്‍ കുട്ടികളെ പരിസ്ഥിതിയുടെ മിത്രം ആക്കി മാറ്റുക എന്നതാണ് പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം. അംഗത്വം നേടുന്ന സ്കൂളുകള്‍ക്ക് പര്യാവരണ്‍ മിത്രയുടെ പ്രാദേശിക റിസോഴ്സ് ഏജന്‍സികളുമായി കൂടുതല്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
- അപേക്ഷ അയക്കേണ്ട വിലാസം പ്രോഗ്രാം കോര്‍ഡിനേറ്റര്‍, സെന്‍ട്രല്‍ ഫോര്‍ എന്വിയോണ്മെന്റ് എഡ്യൂക്കേഷന്‍,'പുഷ്പ', അംബിക റോഡ്, പളളിക്കുന്ന്,കണ്ണൂര്‍ 670004
ലവ് ഗ്രീന്‍ ക്ലബ്ബ്
- ജപ്പാന് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. ആയ ഓയിസ്ക ഇന്റര്‍നാഷണലിന്റെ ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ് ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ സ്കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി വരുന്നു. ക്ലബ്ബുകള്‍ രൂപികരിക്കുന്നതിനായി അടുത്തുളള ഒയിസ്ക ചാപ്റ്റേഴ്സുമായി ബന്ധപ്പെടേണ്ടതാണ്.
ജലശ്രീ ക്ലബ്ബ്
- ജലവകുപ്പിന്റെ കീഴിലുളള സി.സി.ഡി.യു.വി.ന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാലയങ്ങളെ 'ജല സൗഹൃദ മുറ്റങ്ങള്‍' ആക്കി മാറ്റുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
- മഴവെളള സംഭരണികള്‍ സ്ഥാപിക്കല്‍, മഴക്കുഴി നിര്‍മ്മാണം, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യല്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ഗ്രാമീണ കൂട്ടായ്മകള്‍, എക്സിബിഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിനുളളത്. കൂടാതെ കുടിവെളളം പരിശോധിക്കാനുളള സൗജന്യ കിറ്റുകളും ലഭ്യമാക്കും. അദ്ധ്യാപകര്‍ക്കുളള പരിശീലനവും നല്‍കും.
- ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സാമ്പത്തിക സഹായങ്ങളും ലഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സ്കൂളുകള്‍ക്ക് പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.ദി ഡയറക്ടര്‍, സി സി ഡി യു, ഫസ്റ്റ് ഫ്ളോര്‍, പി ടി സി ടവര്‍,എസ് എസ് കോവില്‍ റോഡ്,തമ്പാനൂര്‍, തിരുവനന്തപുരം - 1ഇമെയില്‍ ccdu@gmail.com
ദേശീയ ഹരിത സേന (Nature club)
- പാരിസ്ഥിതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍' നടപ്പിലാക്കുന്ന 'ദേശീയ ഹരിതസേന' - ഇക്കോ ക്ലബ്ബ് സ്കൂളുകളില്‍ ആരംഭിക്കാവുന്നതാണ്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനും അതത് ജില്ലകളിലെ ഏറ്റവും മികച്ച ക്ലബ്ബിനും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- ഇക്കോ ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.









