പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകളിലേക്കു കുട്ടിയെ കൈപിടിച്ചുയർത്തുന്ന വലിയൊരു പഠനാനുബന്ധ ഉത്സവമാണു സ്കൂൾ ശാസ്ത്രോത്സവം.
- ആദ്യഘട്ട മായി സ്കൂൾതല മത്സരം. പിന്നീടു സബ് ജില്ല, റവന്യു ജില്ല, സംസ്ഥാനതല മത്സരങ്ങൾ.
- LP വിഭാഗത്തിനു സബ് ജില്ല വരെയേ മത്സരങ്ങൾ ഉള്ളൂ.
LP വിഭാഗം
ശേഖരണം, ചാർട്ടുകൾ, ലഘു പരീക്ഷണങ്ങൾ, പരിസര നിരീ ക്ഷണ അവതരണം, ശാസ്ത്ര കിസ് എന്നിവയാണു പ്രധാന മത്സരങ്ങൾ.
UP വിഭാഗം
സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസർച് ടൈപ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരി മെന്റ്സ്, പരിസര നിരീക്ഷണ അവതരണം, സയൻസ് ക്വിസ് എന്നിവ മത്സരങ്ങൾ.
HS,HSS/VHSE വിഭാഗം
സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, റിസർച് ടൈപ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെ ന്റ്സ്, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് (വ്യക്തിഗതം), സയൻസ് ക്വിസ്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർ നെറ്റ് ഓഫ് തിങ്സ് എന്നീ 3 വിഭാഗങ്ങളിലായുള്ള വ്യക്തിഗത പ്രോജക്ട് എന്നിവയാണ് ഈ വിഭാഗത്തി ലെ തത്സമയ മത്സരങ്ങൾ.
കൂടാതെ ശാസ്ത്ര നാടകം, ശാസ്ത്ര മാഗസിൻ, ഉപന്യാസം, ടാലന്റ് സെർച് എക്സാമിനേഷൻ, ടീച്ചി ങ് ലേണിങ് എയ്ഡ് മത്സരങ്ങൾ (അധ്യാപകർക്ക്) എന്നിവയും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കും.
മാർക്ക് ഇങ്ങനെ
- ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, സ്റ്റിൽ മോഡൽ, വർ ക്കിങ് മോഡൽ ഇവയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ ഒരുപോലെയാണ്.
- ആശയങ്ങൾ നൂതനവും സമൂഹത്തിന് ഉപകാരപ്രദവും ആയിരിക്കണം.
- പ്രദർശന വസ്തുവിനു പുതു മയുണ്ടാകണം. അതോടൊപ്പം ആസൂത്രണത്തിലും നിർമാണത്തിലും തനിമ കാത്തുസു ക്ഷിക്കുകയും വേണം.
- ആശയം ശാസ്ത്രീയമാണോ എന്നും അതിൽ എന്തെല്ലാം ശാസ്ത്ര തത്വങ്ങൾ ഉപ യോഗിച്ചിട്ടുണ്ട്. എന്നും പരിശോ ധിക്കും.
- വിദ്യാർ ഥികൾക്കു കാര്യങ്ങൾ വിശദീകരിക്കാനുള്ള അറിവുണ്ടോ എന്നതും വില യിരുത്തും.
റിസർച് ടൈപ് പ്രോജക്ട് (RTP)
- സമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തിനു ശാസ്ത്രീയമായ പരിഹാരം കണ്ടെത്തി അവതരിപ്പിക്കുന്ന രീതിയാണു പ്രോജക്ട്.
- പരീക്ഷണം, നിരീക്ഷണം, അഭിമുഖം, - സർവേ നിർമാണം, റഫറൻസ് തുടങ്ങിയ വ്യത്യ സ്സ രീതികൾ ഗവേഷണത്തിന് ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളിലെത്തുന്നതാണു റിസർച് ടൈപ് പ്രോജക്ട്.
- ഗവേഷണം നടത്തിയ കുട്ടിയുടെ നിർദേശങ്ങളും തുടർപ്രവർത്തനങ്ങളും എല്ലാം ചേർത്തു നിശ്ചിത ഘടനയിൽ റിപ്പോർട്ട് തയാറാക്കണം.
- റിപ്പോർട്ടിന്റെ കൂടെ ഏതൊക്കെ ഘട്ടങ്ങളിലൂടെയാണു ഗവേഷണം കടന്നുപോയത് എന്നു രേഖപ്പെടുത്തിയ ലോഗ് ബുക്ക് അഥവാ പ്രോജക്ട് ഡയറി കൂടി വേണം.
- ശാസ്ത്രമേളയുടെ റജിസ്ട്രേഷൻ ദിവസം തന്നെ പ്രോജക്ട് റിപ്പോർട്ട് ഏൽപിക്കണമെന്നാണു നിർദേശം. അതു മൂല്യനിർണയം ചെയ്യുമ്പോൾ ശാസ്ത്രീയ സമീപനവും ശാസ്ത്ര തത്വങ്ങൾ എത്രമാത്രം ഉപയോഗിച്ചു എന്നതും സമൂഹത്തിന് എത്രമാത്രം പ്രയോജനപ്പെടും എന്നതും ജൻസ് പരിശോധിക്കും.
- പ്രോജക്ട് നന്നായി അവതരിപ്പിക്കുന്നതിനും വിശദീകരണത്തിനും മാർക്കുണ്ട്.
ശ്രദ്ധിക്കാം
- ജഡ്ജസിന് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലും ക്രമത്തിലും വേണം സാമഗ്രികൾ ക്രമീകരിക്കാൻ. ചെയ്ത പരീക്ഷണത്തെക്കുറിച്ചും അവതരിപ്പിച്ച മാതൃക യെക്കുറിച്ചും വ്യക്തവും ശാസ്ത്രീയവുമായ ധാരണ വേണം.
- ശാസ്ത്ര പരീക്ഷണങ്ങൾ കാണാതെ പഠിച്ച് അവതരി പ്പിക്കാതെ, സാമഗ്രികൾ കയ്യിലെടുത്തും ചൂണ്ടിയും വിശദീ കരിക്കുക.
- 6 മിനിറ്റാണ് അവതരണത്തിന് അനുവദിച്ചിട്ടുള്ള സമയ പരിധി. അതിനുശേഷം 2 മിനിറ്റ് അഭിമുഖം,
- ആശയങ്ങൾ വിശദമാക്കാൻ പാകത്തിനു പരമാവധി 5 ചാർട്ടുകളോ സ്ലൈഡുകളോ മാതൃകകളോ ഉപയോഗി ക്കാം. ത്രീഡി മോഡൽസ്, വിഡിയോസ്, അനിമേഷൻസ് എന്നിവ പാടില്ല.
- ജഡ്ജസിന്റെ ചോദ്യങ്ങൾക്കു വ്യക്തവും ശാസ്ത്രീയവു മായ അടിത്തറയോടെ മറുപടി നൽകാൻ സാധിക്കണം.
- ശാസ്ത്രമേള നടക്കുന്ന സ്ഥലങ്ങളിൽ കർശനമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
- പരിസ്ഥിതി സൗഹൃദ പരമായ വസ്തുക്കൾ മാത്രം ഉപയോഗിക്കുക. മേളകളിൽ : പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ മുതലായ വയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം.

